ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെര​ഞ്ഞെ​ടു​പ്പ് നി​ർ​ത്തി​വയ്ക്ക​ാൻ ഡിഎംകെയു​ടെ പ​രാ​തി
Saturday, October 23, 2021 12:05 AM IST
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ത്തി​വയ്​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഡി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി.​സ്വ​ത​ന്ത്രമാ​യ തെ​ര​ഞ്ഞെ​ടു​പ്പ് എ​ഡി​എം​കെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി കാ​ണി​ച്ചാ​ണ് പ​രാ​തി ന​ൽ​കി​യ​ത് .
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന അ​മു​ൽ ക​ന്ദ സ്വാ​മി പ​ദ​വി രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.
എ​ഡി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ധാ​മ​ണി​യും, ഡി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ കൗ​ണ്‍​സി​ല​ർ ആ​ന​ന്ദ​നു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് തു​ട​ങ്ങി​യ​പ്പോ​ൾ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഡി​എം​കെ സ്ഥാ​നാ​ർ​ഥി ആ​ന​ന്ദ​നും ആ​റു കൗ​ണ്‍​സി​ല​ർ​മാ​രും തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ച് പു​റ​ത്തു പോ​വു​ക​യും ഇ​ല​ക്ഷ​ൻ നി​ർ​ത്തി​വയ്​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ കൊ​ണ്ട് ക​ള​ക്ട​ർ ജി.​എ​സ്.​ സ​മീ​ര​നു പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.