മാലിന്യ ശേഖരണം: റെയ്ഡുമായി കോർപറേഷൻ കമ്മീഷണർ
Saturday, October 23, 2021 12:05 AM IST
കോ​യ​ന്പ​ത്തൂ​ർ: ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി ത​രം തി​രി​ച്ച് ശേ​ഖ​രി​ക്കു​ന്നു​ണ്ടോ എ​ന്ന​തി​നെ​പ്പ​റ്റി കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ രാ​ജ​ഗോ​പാ​ൽ സും​ഗ​റാ​വ് പ​രി​ശോ​ധ​ന ന​ട​ത്തി.
കോ​ർ​പ​റേ​ഷ​ൻ മ​ധ്യ​മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ട്ട 72ാം വാ​ർ​ഡ് കാ​ട്ടൂ​രി​ലാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​ മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ക്കു​ന്ന​ത് നി​രീ​ക്ഷി​ച്ച അ​ദേ​ഹം മാ​ലി​ന്യ​ങ്ങ​ളെ​ അ​ഴു​കു​ന്ന മാ​ലി​ന്യം, അ​ഴു​കാ​ത്ത മാ​ലി​ന്യം എ​ന്നി​ങ്ങ​നെ ര​ണ്ടു രീ​തി​യി​ൽ കൃ​ത്യ​മാ​യി ത​രം തി​രി​ക്ക​ണ​മെ​ന്നും,സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു വേ​ണം മാ​ലി​ന്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത് എ​ന്നും നി​ർ​ദേ​ശി​ച്ചു.