പേ​ര​ക്കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തിയ മു​ത്ത​ശ്ശി​ക്കാ​യി അ​ന്വേ​ഷ​ണം
Saturday, October 23, 2021 12:04 AM IST
കോ​യ​ന്പ​ത്തൂ​ർ: പേ​ര​ക്കു​ട്ടി​യെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി ക​ട​ന്ന മു​ത്ത​ശ്ശി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
മ​ധു​രൈ സ്വ​ദേ​ശി​നി സാ​വി​ത്രി​യാ​ണ് മ​ക​ൾ ഐ​ശ്വ​ര്യ​യു​ടെ മൂ​ന്നു മാ​സം പ്രാ​യ​മാ​യ ഇ​ര​ട്ട​ക്കു​ട്ടി​ക​ളി​ൽ ആ​ണ്‍​കു​ട്ടി​യെ മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യും പെ​ണ്‍​കു​ട്ടി​യെ മ​ർ​ദ്ദി​ച്ച​വ​ശ​യാ​ക്കി​യും ക​ട​ന്നു​ക​ള​ഞ്ഞ​ത്.
ര​ണ്ടു മാ​സം മു​ൻ​പാ​ണ് മ​ക​ൾ ഐ​ശ്വ​ര്യ​യു​ടെ ഇ​ര​ട്ട​കു​ട്ടി​ക​ളെ നോ​ക്കു​ന്ന​തി​നാ​യി കൗ​ണ്ടം പാ​ള​യം​ചേ​ര​ൻ ന​ഗ​റി​ലു​ള്ള വീ​ട്ടീ​ൽ എ​ത്തി​യ​ത്.
വ്യാ​ഴാ​ഴ്ച രാ​ത്രി ഐ​ശ്വ​ര്യ​യും, ഭ​ർ​ത്താ​വ് ഭാ​സ്ക​ര​നും പു​റ​ത്തു പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം.
പ​രി​ക്കേ​റ്റ പെ​ണ്‍​കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി സാ​വി​ത്രി​ക്ക് മാ​ന​സി​ക നി​ല ത​ക​രാ​റി​ലാ​ണെ​ന്ന് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.