വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി ടാ​പ്പിം​ഗ് മു​ട​ങ്ങി
Saturday, October 23, 2021 12:03 AM IST
വ​ട​ക്ക​ഞ്ചേ​രി: അ​തി​തീ​വ്ര​മ​ഴ​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ റ​ബ​ർതോ​ട്ട​ങ്ങ​ൾ. സീ​സ​ണി​ൽ വെ​ള്ളം മു​ങ്ങി ടാ​പ്പിം​ഗ് മു​ട​ങ്ങിക്കിട​ക്കു​ന്ന തോ​ട്ട​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്.

പാ​ല​ക്കു​ഴി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഏ​റെ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​തു വെ​ള്ള​ച്ചാ​ട്ട​ത്തി​നു താ​ഴെ​യു​ള്ള തോ​ട്ട​ങ്ങ​ൾ​ക്കും തോ​ടി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും ഉ​ള്ള​വ​ർ​ക്കു​മാ​യി​രു​ന്നു. പാ​ല​ക്കു​ഴി​യി​ൽനി​ന്നു​ള്ള മ​ല​വെ​ള്ളം മു​ഴു​വ​ൻ നി​ർദി​ഷ്ട മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​യ തി​ണ്ടി​ല്ലം വെ​ള്ള​ച്ചാ​ട്ടംവ​ഴി താ​ഴേ​ക്കു പ​തി​ക്കും.

പി​ന്നീ​ട് കൊ​ന്ന​ക്ക​ൽ​ക​ട​വ്, പ​ട്ടേം​പാ​ടം, കോ​ട്ടെ​ക്കു​ളം കൂ​ട്ടി​ല​മു​ക്ക് വ​ഴി മം​ഗ​ലംപു​ഴ​യി​ൽ എ​ത്തു​ന്ന​തു​വ​രെ​യു​ള്ള ഏ​റെ കി​ലോ​മീ​റ്റ​ർ ദൂ​രം കൃ​ഷി​യെ​ല്ലാം വെ​ള്ളം മു​ങ്ങിന​ശി​ച്ചു.

റ​ബ​റി​നൊ​പ്പം കു​രു​മു​ള​ക്, വാ​ഴ തു​ട​ങ്ങി​യ വി​ള​ക​ൾ​ക്കാ​ണ് നാ​ശം കൂ​ടു​ത​ൽ. കൊ​ന്ന​ക്ക​ൽ​ക​ട​വി​ൽ തോ​ടി​ന്‍റെ ബ​ണ്ട് ത​ക​ർ​ന്ന് നെ​ല്ലാ​നി​ക്കോ​ട് സ്റ്റീ​ഫ​ന്‍റെ റ​ബ​ർ​തോ​ട്ടം മു​ങ്ങി.

ഇ​പ്പോ​ഴും ഒ​രു ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ റ​ബ​ർ തോ​ട്ടം മു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഏ​റ​ത്ത് ജോ​ണി, ക​ണ്ണാ​ട​ൻ വി​ൽ​സ​ണ്‍ തു​ട​ങ്ങി​യ ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളും വെ​ള്ളം​ക​യ​റി ന​ശി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യി. പാ​ല​ക്കു​ഴി​യി​ലെ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക്കാ​യി പ​വ​ർ​ഹൗ​സ് നി​ർ​മ്മി​ക്കു​ന്ന വെ​ള്ള​ച്ചാ​ട്ട​ത്തി​നു താ​ഴെ​യു​ള്ള സ്ഥ​ല​ത്തേ​ക്ക് കൊ​ന്ന​ക്ക​ൽ​ക​ട​വി​ൽ നി​ന്നു​ള്ള റോ​ഡ് പ​ല​ഭാ​ഗ​ത്തും ഒ​ലി​ച്ചു പോ​യി​രി​ക്കു​ക​യാ​ണ്.
ഇ​നി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​ക​ണ​മെ​ങ്കി​ൽ റോ​ഡ് പു​ന​ർ നി​ർ​മി​ക്ക​ണം.