ഗർഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവം: പ്രതിയുമായി തെളിവെടുപ്പു നടത്തി
Saturday, October 23, 2021 12:03 AM IST
മ​ണ്ണാ​ർ​ക്കാ​ട് : അ​ന്പ​ല​പ്പാ​റ​യി​ൽ ഗ​ർ​ഭി​ണി​യാ​യ കാ​ട്ടാ​ന സ്ഫോ​ട​ക വ​സ്തു നി​റ​ച്ച പൈ​നാ​പ്പി​ൾ കഴിച്ചു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞദി​വ​സം കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ ര​ണ്ടാം​പ്ര​തി എ​ട​ത്ത​നാ​ട്ടു​ക​ര ഒ​തു​ക്കും​പു​റ​ത്ത് വീ​ട്ടി​ൽ റി​യാ​സു​ദീനെ ചോ​ദ്യം ചെ​യ്യാ​നാ​യി വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. തി​രു​വി​ഴാം​കു​ന്ന് അ​ന്പ​ല​പ്പാ​റ​യി​ലും കാ​പ്പു​പ​റ​ന്പി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.
ഡി​എ​ഫ് ഒ ​എം.കെ. ​സു​ർ​ജി​ത്ത്, പാ​ല​ക്കാ​ട് ഫ്ല​യിം​ഗ് സ്ക്വാ​ഡ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ പി. ​സു​രേ​ഷ്, റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ രാ​മ​ച​ന്ദ്ര​ൻ മു​ട്ടി​ൽ, ഡെ​പ്യൂ​ട്ടി റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ സി. ​സു​മേ​ഷ്, രാ​ജേ​ഷ് കു​മാ​ർ, യു. ​ജ​യ​കൃ​ഷ്ണ​ൻ, ദി​ലീ​പ് കു​മാ​ർ, തി​രു​വി​ഴാം​കു​ന്ന് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എം, ​ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ന്ന​ത്.
മ​ണ്ണാ​ർ​ക്കാ​ട് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്കു മു​ന്പാ​കെ​യാ​ണ് ക​ഴി​ഞ്ഞദി​വ​സം റി​യാ​സു​ദീ​ൻ കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ളെ കോ​ട​തി ഈ ​മാ​സം 30 വ​രെ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.
2020 മേയ് 25 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. തി​രു​വി​ഴാം​കു​ന്ന് വ​നം​വ​കു​പ്പ് പ​രി​ധി​യി​ൽ​പ്പെ​ട്ട വെ​ള്ളി​യാ​ർ പു​ഴ​യി​ലാ​ണ് കാ​ട്ടാ​ന​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് 27ന് ​വൈ​കി​ട്ട് നാലുമ​ണി​യോ​ടെ ആ​ന ചെ​രി​ഞ്ഞു.
ഇ​തി​നെതു​ട​ർ​ന്ന് കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​യ വി​ൻ​സെ​ന്‍റി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ഒ​ന്നാം പ്ര​തി​യും, റി​യാ​സു​ദീ​ന്‍റെ പി​താ​വു​മാ​യ ഒ​തു​ക്കു​ന്പു​റ​ത്ത് അ​ബ്ദു​ൽ ക​രീം ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്.