അജൈവ മാലിന്യ ശേ​ഖ​ര​ണം സ്മാർട്ടാക്കാൻ മൊബൈൽ ആപ്
Saturday, October 23, 2021 12:03 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​രി​ത ക​ർ​മ സേ​ന​ക​ളു​ടെ അ​ജൈ​വ പാ​ഴ്‌വ​സ്തു ശേ​ഖ​ര​ണ പ്ര​ക്രി​യ​യ്ക്ക് വേ​ഗം കൂ​ട്ടാ​ൻ സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് മൊ​ബൈ​ൽ ആ​പ് ത​യാ​റാ​യി.
ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഈ ​സ്മാ​ർ​ട്ട് ആ​പ് ത​യാ​റാ​ക്കി​യ​ത്.
ഓ​രോ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ൽനി​ന്നും അ​തി​ലെ ഓ​രോ വാ​ർ​ഡു​ക​ളി​ൽനി​ന്നും അ​തി​ലെ ഓ​രോ വീ​ട്ടി​ൽനി​ന്നും ശേ​ഖ​രി​ച്ച അ​ജൈ​വ പാ​ഴ് വ​സ്തു​ക്ക​ൾ എ​ത്ര​യെ​ന്നും, അ​വ​യു​ടെ സം​സ്ക​ര​ണം എ​ങ്ങ​നെ​യെ​ന്നു​മു​ള്ള കാ​ര്യം ഇ​തി​ലൂ​ടെ മ​ന​സി​ലാ​ക്കാം.
ആ​പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്തശേ​ഷം വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ക്യൂ​ആ​ർ കോ​ഡു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്.
ഓ​രോ വീ​ടു​ക​ളി​ൽ എ​ത്തു​ന്ന ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ അ​താ​ത് വീ​ടു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ക്യൂ ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും.
ഇ​തി​നാ​വ​ശ്യ​മാ​യ വെ​ബ് ബേ​സ്ഡ് പ്രോ​ഗ്രാം ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത് കെ​ൽ​ട്രോ​ണ്‍ ആ​ണ്. ഓ​രോ സ്ഥ​ല​ത്തു​നി​ന്നും ശേ​ഖ​രി​ച്ച പാ​ഴ്‌വസ്തു​ക്ക​ളു​ടെ അ​ള​വും അ​വ സം​സ്ക​രി​ച്ച​തി​ന്‍റെ ക​ണ​ക്കു​ക​ളും ആ​പ്പി​ലൂ​ടെ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തും.
ഈ ​പ്ര​ക്രി​യ വ​ഴി എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന​ത​ല, ജി​ല്ലാ​ത​ല സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്കും പാ​ഴ്‌വസ്തു ശേ​ഖ​ര​ണ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി കൃ​ത്യ​മാ​യി അ​റി​യാ​ൻ ക​ഴി​യും.
ജി​ല്ല​യി​ൽ 2022 പു​തു​വ​ർ​ഷ​ത്തി​ൽത​ന്നെ ആ​പ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന രീ​തി​യി​ലാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നു ഹ​രി​തകേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ വൈ. ​ക​ല്യാ​ണ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.