ന്യൂ​ന​മ​ർ​ദ്ദ മ​ഴ​യു​ടെ ദു​രി​ത​ത്തി​ൽ മ​ല​യോ​ര​വാ​സി​ക​ൾ
Saturday, October 23, 2021 12:03 AM IST
മം​ഗ​ലം​ഡാം: ന്യൂ​ന​മ​ർ​ദ്ദ മ​ഴ​യു​ടെ തോ​രാദു​രി​ത​ങ്ങ​ളി​ലാ​ണ് മ​ല​യോ​ര​വാ​സി​ക​ൾ. മ​ഴ മു​ന്ന​റി​യി​പ്പു​ക​ളും അ​തി​തീ​വ്ര​മ​ഴ​യും മൂ​ലം ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ളാ​യി​ട്ട് മാ​സ​ങ്ങ​ളേ​റെ​യാ​യി.
പ്ര​സ​ന്ന​മാ​യി കാ​ണ​പ്പെ​ടു​ന്ന അ​ന്ത​രീ​ക്ഷം പെ​ട്ടെ​ന്നു രൂ​പംമാ​റി പേ​മാ​രി​യാ​യി പെ​യ്തി​റ​ങ്ങു​ന്പോ​ൾ ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ളാ​ണ് ത​കി​ടം മ​റി​യു​ന്ന​ത്.
റ​ബ​ർ, കു​രു​മു​ള​ക്, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ള​ക​ൾ​ക്കും കാ​ലം തെ​റ്റി​യെ​ത്തു​ന്ന മ​ഴ ദോ​ഷ​ക​ര​മാ​വു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
ഈ​ർ​പ്പം കൂ​ടി റ​ബ​ർമ​ര​ങ്ങ​ളു​ടെ വേ​രു​ക​ൾ ചീ​യും. ഇ​ത് ഉത്പാ​ദ​ന​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. ന​ല്ല ടാ​പ്പിം​ഗ് സീ​സ​ണാ​ണ് മ​ഴ​മൂ​ലം ഫ​ല​പ്ര​ദ​മാ​കാ​തെ ക​ട​ന്നു​പോ​കു​ന്ന​ത്.
ര​ണ്ടു​ദി​വ​സം ടാ​പ്പിം​ഗ് ന​ട​ത്തി പാ​ലാ​യി വ​രു​ന്പോ​ഴേ​ക്കും പി​ന്നെ​യും മ​ഴ മൂ​ലം ടാ​പ്പിം​ഗ് മു​ട​ങ്ങും. ഇ​ത്ത​ര​ത്തി​ൽ പ​ല​ത​വ​ണ തു​ട​ങ്ങി​യും നി​ർ​ത്തി​യു​മാ​ണ് ടാ​പ്പിം​ഗ് ന​ട​ക്കു​ന്ന​ത്.
കു​രു​മു​ള​കുകൊ​ടി​ക​ൾ​ക്കും സ​മാ​ന സ്ഥി​തി​യു​ണ്ട്.
മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു മു​ന്ന​റി​യി​പ്പു​ക​ൾ വ​രു​ന്പോ​ൾ പി​ന്നെ ഭ​ക്ഷ​ണ​വും ഉ​റ​ക്ക​വു​മി​ല്ലാ​തെ അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ ഭാ​വ​വ്യ​തി​യാ​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ച് കാ​വ​ലി​രി​പ്പി​ലാ​കും. പ്ര​കൃ​തി കോ​പി​ച്ച് ദു​ര​ന്തം സം​ഭ​വി​ക്കു​മോ എ​ന്ന ഭീ​തി​യാ​ണ് എ​ല്ലാ​വ​ർ​ക്കു​മു​ള്ള​ത്. ദി​വ​സ​വും സ​ന്ധ്യ​യാ​യാ​ൽ ആ​ടു​മാ​ടു​ക​ളെ​യും കോ​ഴി​ക​ളെ​യു​മെ​ല്ലാം സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മാ​റ്റ​ണം.
രാ​വി​ലെ വീ​ണ്ടും ഇ​വ​യെ വീ​ടു​ക​ളി​ലെ​ത്തി​ച്ച് തീ​റ്റ കൊ​ടു​ക്ക​ണം. വീ​ട്ടി​ലെ അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ളും വെ​ള്ളം ക​യ​റാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ സൂ​ക്ഷി​ക്ക​ണം. ഇ​തി​നൊ​പ്പം നി​ത്യചെ​ല​വു​ക​ൾ​ക്കു​ള്ള വ​ഴി ക​ണ്ടെ​ത്ത​ണം.
കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന​തി​നാ​ൽ കൂ​ട്ടാ​യ താ​മ​സ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളാ​ണ്. അ​ങ്ങ​നെ ദു​രി​ത​ങ്ങ​ളു​ടെ നീ​ണ്ട പ​ര​ന്പ​ര​യാ​ണ് മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ.
ക​ഴി​ഞ്ഞ ദി​വ​സം വി ​ആ​ർ ടി ​യി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ തെ​ക്കെ​ക്കു​ന്നേ​ൽ ജ​സ്റ്റി​ന്‍റെ കോ​ഴി ​ഫാം മു​ങ്ങി. പ​ല പ്രാ​യ​മു​ള്ള നാ​ലാ​യി​ര​ത്തോ​ളം കോ​ഴി​ക​ളാ​ണ് ച​ത്ത​ത്.​
ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​ന്പോ​ൾ എ​ല്ലാ വ​കു​പ്പു​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രി​യ പാ​ർ​ട്ടി​ക്കാ​രു​മെ​ല്ലാം പാ​ഞ്ഞെ​ത്തും. ത​ങ്ങ​ളു​ടെ സ​ങ്ക​ട​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും കേ​ട്ടുപോ​കു​ന്ന​ത​ല്ലാ​തെ പി​ന്നെ ഒ​ന്നും ഉ​ണ്ടാ​കാ​റി​ല്ലെ​ന്ന് മു​ൻ അ​നു​ഭ​വ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മ​ല​യോ​ര ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
ഇ​തി​നാ​ൽത​ന്നെ ദു​രി​ത പ്ര​ദേ​ശ​ങ്ങ​ൾ കാ​ണാ​ൻ എ​ത്തു​ന്ന​വ​രെ സ്വീ​ക​രി​ക്കാ​നൊ​ന്നും ക​ർ​ഷ​ക​ർ​ക്കി​പ്പോ​ൾ താ​ല്പ​ര്യ​മി​ല്ലാ​താ​യി. ചാ​ന​ലു​കാ​ർ​ക്കുമു​ന്നി​ൽ നി​ൽ​ക്കാ​നും ആ​ളാ​കാ​നും ആ​ളെ കി​ട്ടാ​താ​യി.
ന​ക്കാ​പ്പിച്ച ന​ഷ്ട​പ​രി​ഹാ​രം കി​ട്ടാ​ൻ അ​തി​ൽ കൂ​ടു​ത​ൽ പ​ണം ചെ​ല​വ​ഴി​ക്കേ​ണ്ട സ്ഥി​തി​യു​ള്ള​തി​നാ​ൽ അ​തി​നു പി​ന്നാ​ലെ പോ​യി സ​മ​യം ക​ള​യാ​നും ക​ർ​ഷ​ക​ർ ത​യാ​റ​ല്ല.
മം​ഗ​ലം​ഡാം കാ​ണാ​ൻ വ​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഇ​പ്പോ​ൾ മ​ല​യോ​ര​ത്തു​ണ്ടാ​കു​ന്ന മ​ല​വെ​ള്ള​പ്പാ​ച്ചി​ൽകൂ​ടി ക​ണ്ടാ​ണ് തി​രി​ച്ച് പോ​കു​ന്ന​ത്.
മ​ല​യി​ലെ മാ​റ്റ​ങ്ങ​ൾ ഡാ​മി​ലെ വ്യൂ ​പോ​യി​ന്‍റു​ക​ളി​ൽ ക​യ​റി കാ​ണാ​നും സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കാ​ണി​പ്പോ​ൾ.