മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ന​ഷ്ട​ം കൂ​ടിയ​ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ല​ം
Saturday, October 23, 2021 12:03 AM IST
മം​ഗ​ലം​ഡാം: വി​ആ​ർ​ടിയി​ലെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ന​ഷ്ട​ങ്ങ​ളു​ടെ തോ​ത് കൂ​ട്ടി​യ​ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ല​മാ​ണെ​ന്ന് ആ​ക്ഷേ​പം.

തോ​ട് ഗ​തി​മാ​റി ഒ​ഴു​കി ഇ​വി​ടെ കാ​രാം​കു​ന്നേ​ൽ ബ്ലസ​ന്‍റെ വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ അ​ധി​കൃ​ത​രു​ടെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ളാ​ണെ​ന്നാ​ണ് പ​രാ​തി.​

തോ​ടി​ന്‍റെ ഒ​ഴു​ക്ക് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും സം​ര​ക്ഷ​ണ ഭി​ക്തി നി​ർ​മി​ക്ക​ണ​മെ​ന്നും പ​ല​ത​വ​ണ അ​ധി​കൃ​ത​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നു ബ്ലസ​ൻ പ​റ​ഞ്ഞു.

35 മീ​റ്റ​ർ ദൂ​ര​ത്തി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ അ​ഞ്ചുല​ക്ഷം രൂ​പ ചെ​ല​വും ക​ണ​ക്കാ​ക്കി​യ​പ്പോ​ൾ അ​ധി​കൃ​ത​രു​ടെ ക​ണ​ക്കി​ൽ സം​ര​ക്ഷ​ണ ഭി​ത്തികെ​ട്ടാ​ൻ 17 ല​ക്ഷം രൂ​പ വ​രു​മെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഇ​ത്ര​യും വ​ലി​യ തു​ക സ്വ​കാ​ര്യ വ്യ​ക്തി​ക്കു ന​ൽ​കാ​നാ​കി​ല്ലെ​ന്നു പ​റ​ഞ്ഞ് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ൽനി​ന്നും അ​ധി​കൃ​ത​ർ പി​ൻ​മാ​റു​ക​യാ​യി​രു​ന്നു.

തു​ക വ​ർ​ധി​പ്പി​ച്ച് അ​തു ന​ട​ക്കാ​തി​രി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ​തെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. തോ​ട് ഗ​തി​മാ​റി വീ​ടി​നു പിറ​കി​ലൂ​ടെ ഒ​ഴു​കി അ​ഞ്ചു സെന്‍റോ​ളം സ്ഥ​ലം ന​ഷ്ട​മാ​യി. വീ​ട്ടി​ലെ ശു​ചി​മു​റി​ക​ൾ ത​ക​ർ​ന്നു. ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നുവീ​ഴു​മെ​ന്ന നി​ല​യി​ലാ​ണ് ബ്ലസ​ന്‍റെ വീ​ടു​ം.

തോ​ട്ടി​ൽ സം​ര​ക്ഷ​ണ മ​തി​ൽ തീ​ർ​ത്ത് വീ​ട് സം​ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വീ​ടും പ്ര​ദേ​ശ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​കു​ശ​ല​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് നെ​ല്ലി​ശേ​രി, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ ക​രു​വ​ള്ളി, സെ​ക്ര​ട്ട​റി ജോ​സ് വി. ​ജോ​ർ​ജ്, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് അ​റയ്​ക്ക​ൽ, ട്ര​ഷ​റ​ർ ജോ​ഷ്വാ രാ​ജ്, മ​ധു ക​ട​പ്പാ​റ, വി​ൽ​സ​ണ്‍ ക​ണ്ണാ​ട​ൻ, തോ​മ​സ് മാ​ത്യു ഇ​ല​ഞ്ഞി​മ​റ്റം എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ത്.