ര​ണ്ടു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും മു​പ്പ​തോ​ളം വീടുകൾ ഭാ​ഗി​ക​മാ​യും തകർന്നു
Thursday, October 21, 2021 11:49 PM IST
മം​ഗ​ലം​ഡാം: ഓ​ടം​തോ​ട്ടി​ലും വി​ആ​ർ​ടി​യി​ലു​മു​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ര​ണ്ടു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും മു​പ്പ​തോ​ളം വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പു​റ​ത്തെ ക​ക്കൂ​സ് പു​ര​ക​ൾ, മോ​ട്ടോ​ർ ഷെ​ഡു​ക​ളും പ​ല​രു​ടെ​യും ന​ശി​ച്ചി​ട്ടു​ണ്ട്. നൂ​റ് ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ വി​ള​നാ​ശ​വും ഉ​ണ്ടാ​യി.
ഓ​ടം​തോ​ട് പ​ള്ളി​ക്ക​ടു​ത്തെ കൊ​ള​ങ്ങ​രാ​ത്ത് മ​റി​യ​ക്കു​ട്ടി തൊ​മ്മ​ൻ, വി ​ആ​ർ ടി ​യി​ൽ കാ​രാം​ക്കു​ന്നേ​ൽ ബ്ള​സ​ണ്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലു​ള്ള​ത്.
മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ മ​റി​യ​ക്കു​ട്ടി​യു​ടെ മ​ക​ൻ സി​ജോ​യു​ടെ കാ​ലി​നു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​ട​ങ്ങി​ട്ട, ഓ​ടം​തോ​ട് തോ​ടി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള വീ​ടു​ക​ൾ​ക്കും തോ​ട്ട​ങ്ങ​ൾ​ക്കു​മാ​ണ് നാ​ശം കൂ​ടു​ത​ലു​ള്ള​ത്.
ഗ​തി​മാ​റി തോ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് തോ​ടു​ക​ൾ ഒ​ഴു​കി​യി​ട്ടു​ള്ള​ത്. മ​ണ​ൽ കൂ​ന്പാ​ര​ങ്ങ​ളാ​ണ് തോ​ട്ട​ങ്ങ​ളി​ലെ​ല്ലാം. വി​ആ​ർടി​യി​ൽ ബ്ല​സ​ന്‍റെ വീ​ട് ഏ​തു​നി​മി​ഷ​വും തോ​ട്ടി​ലേ​ക്കു ത​ക​ർ​ന്നു വീ​ഴാ​മെ​ന്ന നി​ല​യി​ലാ​ണ്.
പു​റ​കി​ൽ ബാ​ത്ത്റൂ​മി​ന്‍റെ അ​ടി​ഭാ​ഗം ഒ​ലി​ച്ചു​പോ​യി. ത​റ ഭാ​ഗ​വും അ​ടി​യി​ൽ മ​ണ്ണി​ല്ലാ​തെ​യാ​ണ് നി​ൽ​ക്കു​ന്ന​ത്.
വാ​ക്ക​ണ്ട​ത്തി​ൽ ബേ​ബി, ബാ​ബു, പൊ​രു​വ​ന്പ്ര സ​ണ്ണി, രാ​മ​ച​ന്ദ്ര​ൻ , ബാ​ല​കൃ​ഷ്ണ​ൻ, ദി​വാ​ക​ര​ൻ നാ​യ​ർ , കു​ട്ട​ൻ, പ​ല്ലാ​ട്ട് സി​ബി, ടോ​മി, ത​ണ്ണി​പ്പാ​റ ജോ​സ്, പി. ​കെ. ച​ന്ദ്ര​ൻ, മം​ത്തി​നാ​ൽ റോ​യ്, റ​ഹി​മ, ജോ​സ്, വി​ജ​യ​കു​മാ​ർ, ചു​ങ്ക​പു​ര സ​ജി, പ​ട​ങ്ങീ​ട്ട​തോ​ട് ജം​ഗ്ഷ​നി​ലെ സ​ണ്ണി, റെ​യി​ൻ​സ് പാ​റ്റാ​നി, തൊ​ണ്ടി​ക്ക​ൽ മാ​ത്യു​കു​ട്ടി, പ​ടി​ഞ്ഞാ​റെ​മു​റി റോ​യ്, പ​ടി​ക്ക​ൽ രാ​ജ​ൻ, മഠ​ത്തി​നാ​ൽ ജോ​സ​ഫ് വ​ർ​ഗീ​സ്, സിവിഎം ​കു​ന്നി​ൽ മൈ​ക്കി​ൾ, സു​രേ​ഷ്, ച​ന്ദ്ര​ൻ, നാ​രാ​യ​ണ​ൻ, ര​വീ​ന്ദ്ര​ൻ, കു​മാ​ര​ൻ, വേ​ലാ​യു​ധ​ൻ, ജോ​ബി​ൻ​രാ​ജ്, ഉ​പ്പു​മാ​ക്ക​ൽ ജോ​സ​ഫ്, ത​യ്യി​ൽ ഫി​ലോ​മി​ന, രാ​ജ​പ്പ​ൻ, രാ​ഗേ​ഷ് മു​ട​ക്കു​ഴ, മ​നോ​ജ്, തെ​ക്കേ​കു​ന്നേ​ൽ ജ​സ്റ്റി​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കും തോ​ട്ട​ങ്ങൾക്കും കേ​ടു​പാ​ടു​ണ്ടാ​യി.
പ​റ​ശ്ശേ​രി ആ​ന​ക്കു​ഴി​പാ​ട​ത്ത് ചി​റ​യ​ത്ത് പൗ​ലോ​സ്, സു​രേ​ഷ്, ചാ​ലി​ൽ ബി​നി, ഗം​ഗാ​ധ​ര​ൻ, ആ​മി​ന അ​ബ്ദു​ൽ ഖാ​ദ​ർ, അ​ലീ​മ ഹൈ​ദ്രോ​സ്, പ്ര​കാ​ശ​ൻ തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ൾ​ക്കും തോ​ട്ട​ങ്ങ​ൾ​ക്കും നാ​ശ​മു​ണ്ടാ​യി. ആ​നകു​ഴിപ്പാ​ട​ത്തെ വീ​ടു​ക​ളി​ലെ​ല്ലാം മൂന്നടിയോ​ളം ചെ​ളി​വെ​ള്ളം ക​യ​റി.