മേ​ഘ​വി​സ്ഫോ​ട​നമെന്നു പ്ര​ദേ​ശ​വാ​സി​ക​ൾ
Thursday, October 21, 2021 11:48 PM IST
മം​ഗ​ലം​ഡാം: ക​ഴി​ഞ്ഞ ദി​വ​സം ഓ​ടം​തോ​ടി​ലു​ണ്ടാ​യ​ത് ഉ​രു​ൾ​പൊ​ട്ട​ല​ല്ലെ​ന്നും മേ​ഘ​വി​സ്ഫോ​ട​ന​മാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ. ഉ​രു​ൾ​പൊ​ട്ട​ൽ മൂ​ല​മു​ള്ള മ​ല​വെ​ള്ള​പ്പാ​ച്ചി​ലാ​യി​രു​ന്നെ​ങ്കി​ൽ വെ​ള്ളം ക​ല​ങ്ങി​മ​റി​ഞ്ഞു ക​റു​ത്ത നി​റ​ത്തി​ലാ​ണ് ഒ​ഴു​കു​ക. വെ​ള്ള​ത്തി​നു രൂ​ക്ഷ​ഗ​ന്ധ​വും ഉ​ണ്ടാ​കു​മെ​ന്ന് നി​ര​വ​ധി ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ ക​ണ്ടി​ട്ടു​ള്ള മ​ല​യോ​ര​ത്തെ താ​മ​സ​ക്കാ​ർ പ​റ​യു​ന്നു. ഇ​ടി​യോ​ടു കൂ​ടി മ​ഴ കോ​രി​ച്ചൊ​രി​യു​ന്ന സ്ഥി​തി​യാ​ണു​ണ്ടാ​യ​ത്. വ​ലി​യ ക​ല​ക്കി​ല്ലാ​ത്ത തെ​ളി​ഞ്ഞ വെ​ള്ള​മാ​ണ് കു​ത്തി​യൊ​ഴു​കി​യ​ത്. അ​തേ സ​മ​യം, അ​തീ​തീ​വ്ര മ​ഴ​യെ തു​ട​ർ​ന്നു​ള്ള ഉ​രു​ൾ​പൊ​ട്ട​ൽ ത​ന്നെ​യാ​ണ് ഓ​ടം​തോ​ട്ടി​ൽ സം​ഭ​വി​ച്ച​തെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് എം.​വി. വി​നോ​ദും അ​സി​സ്റ്റ​ന്‍റ് ജി​യോ​ള​ജി​സ്റ്റ് ഏ​രോ​ണ്‍ വി​ൽ​സ​ണും പ​റ​ഞ്ഞു.