ഓ​ടം​തോ​ട്, പ​ട​ങ്ങി​ട്ട ഭാ​ഗ​ങ്ങ​ളി​ൽ മൂന്ന് കി​ലോ​മീ​റ്റ​ർ റോ​ഡ് കാണാനില്ല
Thursday, October 21, 2021 11:48 PM IST
മം​ഗ​ലം​ഡാം: ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഓ​ടം​തോ​ട്, പ​ട​ങ്ങി​ട്ട ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡ് പൂ​ർ​ണ​മാ​യും ഒ​ലി​ച്ചു​പോ​യി.

വീ​ടു​ക​ളി​ലേ​ക്കും തോ​ട്ട​ങ്ങ​ളി​ലേ​ക്കു​മു​ള്ള ടാ​റിം​ഗ് ന​ട​ത്തി​യ​തും അ​ല്ലാ​ത്ത​തു​മാ​യ റോ​ഡു​ക​ളാ​ണ് ഇ​ല്ലാ​താ​യ​ത്. റോ​ഡു​ക​ളെ​ല്ലാം ചെ​റി​യ തോ​ടു​ക​ളാ​യും വെ​ള്ള​ച്ചാ​ലു​ക​ളു​മാ​യി മാ​റി​യ സ്ഥി​തി​യാ​ണ് പ്ര​ദേ​ശ​ത്ത്. ചു​ങ്ക​പ്പു​ര സ​ജി​യു​ടെ തോ​ട്ട​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ൽ 100 മീ​റ്റ​റോ​ളം ദൂ​രം വ​ലി​യ കി​ട​ങ്ങു​ക​ൾ പോ​ലെ​യാ​യി റോ​ഡ്. തോ​ട് ഗ​തി മാ​റി ഒ​ഴു​കി​യ​താ​ണ് റോ​ഡ് ഒ​ലി​ച്ചു​പോ​കാ​ൻ കാ​ര​ണ​മാ​യ​ത്.

പ​ട​ങ്ങി​ട്ട​തോ​ട് പാ​റ്റാ​നി റെ​യി​ൻ​സ്, വാ​ക്ക​ണ്ട​ത്തി​ൽ ബാ​ബു, ബേ​ബി തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്കും തോ​ട്ടം വ​ഴി​ക്കു​ള്ള റോ​ഡു​ക​ൾ ത​ക​ർ​ന്നു. ര​ണ്ട​ടി​യി​ല​ധി​കം മ​ണ്ണും ക​ല്ലും റോ​ഡി​ൽ നി​ന്നും ഒ​ലി​ച്ചു​പോ​യി. ഇ​വി​ടെ ടാ​ർ റോ​ഡി​ന​ടി​യി​ൽ ഉ​റ​വ പൊ​ട്ടി റോ​ഡ് ഇ​ള​കി​യാ​ടു​ന്ന സ്ഥി​തി​യി​ലാ​ണ്. പ​ല​യി​ട​ത്തും ചെ​റി​യ തോ​ടു​ക​ൾ നൂ​റ​ടി​യാ​യി വീ​തി കൂ​ടി.

നാ​ൽ​പ്പ​തും അ​ന്പ​തും വ​ർ​ഷം പ​ഴ​ക്ക​മു​ള്ള തെ​ങ്ങു​ക​ളും മ​റ്റു വി​ള​ക​ളും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് തോ​ട് ഗ​തി മാ​റി ഒ​ഴു​കി നാ​ശം വി​ത​ച്ച​ത്. കു​രു​മു​ള​കു കൊ​ടി​ക​ൾ​ക്കാ​ണ് ഏ​റെ നാ​ശം. ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന ഓ​ടം​തോ​ട് പ​ള്ളി​ക്ക​ടു​ത്തു​ള്ള പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ക്തി​ക​ളെ​ല്ലാം ഒ​ലി​ച്ചു​പോ​യി. കൈ​വ​രി​ക​ൾ ത​ക​ർ​ന്ന് താ​ഴെ വീ​ണു.​ പാ​ല​ത്തി​നും ബ​ല​ക്ഷ​യ​മു​ണ്ട്.