ജി​ല്ല​യി​ൽ 10 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ 403 പേ​ർ
Thursday, October 21, 2021 11:48 PM IST
പാലക്കാട്: ജി​ല്ല​യി​ൽ നി​ല​വി​ൽ അ​ഞ്ചു താ​ലൂ​ക്കു​ക​ളാ​യി 10 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അഥോ​റി​റ്റി അ​റി​യി​ച്ചു. 10 ക്യാ​ന്പു​ക​ളി​ലാ​യി 137 കു​ടും​ബ​ങ്ങ​ളി​ലെ 403 പേ​രാ​ണ് ക​ഴി​യു​ന്ന​ത്.
മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പൊ​റ്റ​ശ്ശേ​രി ഹോ​ളി ഫാ​മി​ലി കോ​ണ്‍​വ​ന്‍റ് യു​പി സ്കൂ​ൾ, പൊ​റ്റ​ശ്ശേ​രി ഗ​വ. യുപി സ്കൂ​ളു​ക​ളി​ൽ ആ​രം​ഭി​ച്ച ക്യാ​ന്പി​ൽ നി​ല​വി​ൽ 52 കു​ടും​ബ​ങ്ങ​ളി​ലെ 142 പേ​രാ​ണു​ള്ള​ത്. ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ലെ കാ​രാ​ട്ടുക്കു​റി​ശി എ​ൽപി സ്കൂ​ളി​ലും കീ​ഴൂ​ർ യുപി സ്കൂ​ളി​ലു​മാ​യി 18 കു​ടും​ബ​ങ്ങ​ളി​ലെ 55 പേ​രാ​ണ് ഉ​ള്ള​ത്.
പാ​ല​ക്കാ​ട് താ​ലൂ​ക്കി​ൽ മ​ല​ന്പു​ഴ വി​ല്ലേ​ജി​ലെ ഹോ​ളി ഫാ​മി​ലി സ്കൂ​ളി​ലും എ​ല​കു​ത്താ​ൻ​പാ​റ ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളി​ലു​മാ​യി ആ​രം​ഭി​ച്ച ക്യാ​ന്പി​ൽ 25 കു​ടും​ബ​ങ്ങ​ളി​ലെ 95 പേ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്.
ചി​റ്റൂ​ർ താ​ലൂ​ക്കി​ൽ അ​യി​ലൂ​ർ പ്രീ-​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ 11 കു​ടും​ബ​ങ്ങ​ളി​ലെ 32 പേ​രാ​ണു​ള്ള​ത്.