ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​ം
Thursday, October 21, 2021 11:48 PM IST
ഷൊ​ർ​ണൂ​ർ : ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ടെ​ന്ന് ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ ആ​വ​ശ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ, മ​രു​ന്നു​ക​ൾ, പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ൾ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ സ​ഹി​തം സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. നി​റ​ഞ്ഞൊ​ഴു​കു​ന്ന പു​ഴ, തോ​ട്, ക​നാ​ലു​ക​ൾ എ​ന്നി​വ​യു​ടെ ക​ര​ക​ളി​ൽ കൂ​ട്ടം​കൂ​ടി നി​ൽ​ക്ക​രു​ത്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങ​രു​ത്, മ​ണ്ണി​ടി​ച്ചി​ൽ​ഭീ​ഷ​ണി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​പോ​ക​രു​ത് എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ളും ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നി​ർ​ദേ​ശ​മാ​യി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.