മ​ല​യോ​ര​ മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത​മ​ഴ
Thursday, October 21, 2021 11:48 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ​ശ​ക്ത​മാ​യ മ​ഴ. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു​വെ​ങ്കി​ലും വൈ​കീ​ട്ടോ​ടെ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി മ​ഴ പ​ല​യി​ട​ത്തു​മു​ണ്ടാ​യ​ത്.
മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ലും നാ​ശ ന​ഷ്ടം വി​ത​ച്ച് മ​ഴ പെ​യ്ത​ത്. സൈ​ല​ന്‍റ് വാ​ലി​യി​ൽ ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് മ​ന്തം​പൊ​ട്ടി​ ച​പ്പാ​ത്ത് ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി​യാ​ണ് ഗ​താ​ഗ​തം ക്ര​മീ​ക​ര​ണം ന​ട​ത്തി​യ​ത്.
മ​ല​ന്പു​ഴ ക​ര​ടി​യോ​ട് ആ​ന​വ​യ​ലി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ മ​ഴ പെ​യ്തൊ​ഴി​ച്ചാ​ൽ ജി​ല്ല​യി​ൽ ഇ​ന്ന​ലെ കാ​ര്യ​മാ​യ മ​ഴ​യു​ണ്ടാ​യി​ല്ല.
നെ​ല്ലി​യാ​ന്പ​തി​യി​ൽ
നെന്മാ​റ : വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കു സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​യാ​ത്ര ഇ​ല്ലാ​താ​യ​തോ​ടെ നെ​ല്ലി​യാ​ന്പ​തി ചു​രം റോ​ഡി​ലും മ​റ്റു​മാ​യി വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സ​ഞ്ചാ​ര​മാ​യി. ഉ​ൾ​ക്കാ​ട്ടി​ൽ നി​ന്നും തീ​റ്റ തേ​ടി​യെ​ത്തി​യ കാ​ട്ടു​പോ​ത്ത് കൗ​തു​ക​ക്കാ​ഴ്ച​യാ​യി. പ​റ​ന്പി​ക്കു​ളം വ​ന​മേ​ഖ​ല​യി​ൽ നി​ന്നും ധാ​രാ​ളം കാ​ട്ടു​പോ​ത്തു​ക​ളും കാ​ട്ടാ​ന​ക​ളും സിം​ഹ​വാ​ല​ൻ കു​ര​ങ്ങു​ക​ളും നെ​ല്ലി​യാ​ന്പ​തി വ​ന​മേ​ഖ​ല​യി​ൽ എ​ത്തി​യെ​ന്നു നാട്ടുകാർ പ​റ​യു​ന്നു.
ത​ദ്ദേ​ശീ​യ​ര​ല്ലാ​ത്ത​വ​രെ പോ​ത്തു​ണ്ടി വ​നം ചെ​ക്ക്പോ​സ്റ്റി​ൽ നി​ന്ന് വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്നി​ല്ലെ​ന്ന പ​രാ​തി​യും സ​ഞ്ചാ​രി​ക​ളാ​യി എ​ത്തു​ന്ന​വ​ർ​ക്കി​ട​യി​ലു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നെ​ല്ലി​യാ​ന്പ​തി മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യി കാ​ട്ടു​ചോ​ല​ക​ളി​ൽ നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ചിരുന്നു.