ഭാ​ര​ത​പ്പു​ഴ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​ ഏ​ക​ദി​ന ശി​ൽ​പ​ശാ​ല
Thursday, October 21, 2021 11:48 PM IST
പാ​ല​ക്കാ​ട് : ഭാ​ര​ത​പ്പു​ഴ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം’ ഏ​ക​ദി​ന ശി​ൽ​പ​ശാ​ല ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ചാ​മു​ണ്ണി അ​ധ്യ​ക്ഷ​നാ​യി.
ക്ഷേ​മ​കാ​ര്യ​സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും ഭാ​ര​ത​പ്പു​ഴ പു​ന​രു​ജീ​വ​ന പ​ദ്ധ​തി ക​ണ്‍​വീ​ന​റു​മാ​യ പി.​കെ. സു​ധാ​ക​ര​ൻ മാ​സ്റ്റ​ർ ആ​മു​ഖാ​വ​ത​ര​ണം ന​ട​ത്തി.
ഭാ​ര​ത​പ്പു​ഴ​യു​ടെ വീ​ണ്ടെ​ടു​പ്പി​നു ജ​ന​കീ​യ പ​രി​പാ​ല​ന സ​മി​തി രേ​ഖ ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ വൈ. ​ക​ല്ല്യാ​ണ​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ചു. ന​വം​ബ​ർ ഒ​ന്നി​ന് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ച്ച​ത്തു​രു​ത്തു​ക​ൾ സ്ഥാ​പി​ച്ച്് ഭാ​ര​ത​പ്പു​ഴ പു​ന​രു​ജീ​വ​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ഇഎം​എ​സ് സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​രാ​മ​ൻ​കു​ട്ടി, സീ​നി​യ​ർ സൂ​പ്ര​ണ്ട് എ​സ്. ഗു​രു​വാ​യൂ​ര​പ്പ​ൻ പ്രസംഗിച്ചു.