പ​റ​ന്പി​ക്കു​ള​ത്തെ ആം​ബു​ല​ൻ​സ് അപകടം! ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്തിയ മെൽബിനെ കാത്തിരുന്നതു മരണം
Thursday, October 21, 2021 11:46 PM IST
വ​ട​ക്ക​ഞ്ചേ​രി: പ​റ​ന്പി​ക്കു​ള​ത്ത് ആം​ബു​ല​ൻ​സ് മ​റി​ഞ്ഞ് മെ​യി​ൽ ന​ഴ്സാ​യ വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി മെ​ൽ​ബി​ൻ (37) മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ശേ​ഷം.

മ​റി​ഞ്ഞ ആം​ബു​ല​ൻ​സി​ൽ നി​ന്നും മു​റി​വു​ക​ൾ വ​ക​വയ്​ക്കാ​തെ ര​ക്ഷാ​ദൗ​ത്യ​വു​മാ​യി പു​റ​ത്തുക​ട​ന്ന മെ​ൽ​ബി​ൻ ഡ്രൈ​വ​റേ​യും യാ​ത്ര​ക്കാ​രാ​യ രോ​ഗി​ക​ളെ​യും പു​റ​ത്തെ​ത്തി​ച്ച് കു​ഴ​പ്പ​മൊ​ന്നു​മി​ല്ല​ല്ലോ എ​ന്ന​ന്വേ​ഷി​ച്ച​ശേ​ഷ​മാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്.

​ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​വ​രു​മാ​യി പ​റ​ന്പി​കു​ള​ത്തേ​ക്ക് പോ​യി​രു​ന്ന 108 ആം​ബു​ല​ൻ​സി​ൽ മെ​ൽ​ബി​ൻ സ​ഹാ​യി​യാ​യി പോ​യ​ത്.

ഒ​പ്പം വി​ടാ​ൻ മ​റ്റാ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആം​ബു​ല​ൻ​സി​ന്‍റെ കോ​ഓ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ മെ​ൽ​ബി​ൻ ത​ന്നെ ക​യ​റു​ക​യാ​യി​രു​ന്നു. വ​ട​ക്ക​ഞ്ചേ​രി ആ​മ​കു​ളം ക​ണ്ടം​പ​റ​ന്പി​ൽ ജോ​ർ​ജി (ത​ങ്ക​ച്ച​ൻ) ന്‍റെ മ​ക​നാ​ണ് മ​ര​ണ​നേ​ര​ത്തും ത​ന്‍റെ സേ​വ​നം മ​റ്റു​ള്ള​വ​ർ​ക്കാ​യി പ​ങ്കു​വ​ച്ച് യാ​ത്ര​യാ​യ​ത്.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ൽ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ വി​വി​ധ തു​റ​ക​ളി​ലെ നി​ര​വ​ധി​പേ​ർ എ​ത്തി​യി​രു​ന്നു.

പാലക്കാട് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേക്ക​ബ് മ​ന​ത്തോ​ട​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു മൃ​ത​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ. ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ, സീ​റോ മ​ല​ബാ​ർ സ​ഭ മാ​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​വി​ൽ​സ​ണ്‍ എ​ലു​വ​ത്തി​ങ്ക​ൽ കൂ​ന​ൻ, മാ​തൃ​വേ​ദി രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജു ക​ല്ലി​ങ്ക​ൽ, ഫാ.​മാ​ർ​ട്ടി​ൻ ക​ണ്ടം​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്കു സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.