കൊ​യ്ത്തി​നാ​യി പാ​ട​ങ്ങ​ളി​ലേ​ക്ക് തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ
Thursday, October 21, 2021 11:46 PM IST
ആ​ല​ത്തൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി​യ ആ​ല​ത്തൂ​രി​ലെ നെ​ൽ​ക​ർ​ഷ​ക​രു​ടെ പാ​ട​ങ്ങ​ൾ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ സൗ​ജ​ന്യ​മാ​യി കൊ​യ്ത്ത് ന​ൽ​കും.
കൃ​ഷി​ഭ​വ​ൻ പ്ര​ള​യ​ബാ​ധി​ത​മെ​ന്നു നി​ശ്ച​യി​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ സൗ​ജ​ന്യ​മാ​യി കൊ​യ്ത്തി​നി​റ​ങ്ങു​ക.
താ​ലൂ​ക്ക് ത​ല പ്ര​ള​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ ഇ​ക്കാ​ര്യം അ​ഭ്യ​ർ​ഥി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
പ്ര​ള​യ സാ​ഹ​ച​ര്യ​വും ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വും ക​ണ​ക്കി​ലെ​ടു​ത്ത് അ​ന്യ​സം​സ്ഥാ​ന കൊ​യ്ത്തു യ​ന്ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തി​രി​കെ മ​ട​ങ്ങി​യി​രു​ന്നു. ഇ​തു മൂ​ലം നെ​ൽ​ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. നി​റ​യു​ടെ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ വി​ള​വെ​ടു​പ്പി​നു രം​ഗ​ത്ത് ഉ​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ ക​ന​ത്ത മ​ഴ ത​ട​സ​മാ​കു​ന്നു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ കൊ​യ്ത്തി നി​റ​ങ്ങു​ന്ന​തോ​ടെ ഈ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​വും. പ​ദ്ധ​തി കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ ഷൈ​നി അ​ധ്യ​ക്ഷ​യാ​യി.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ യു.​ഫാ​റൂ​ഖ്, വി. ​കൊ​ച്ചു​കു​മാരി എ​ന്നി​വ​ർ പ്രസംഗിച്ചു.