വീ​ട് കു​ത്തി​ത്തുറ​ന്നു സ്വ​ർ​ണക്കവർച്ച
Thursday, October 21, 2021 12:09 AM IST
കോ​യ​ന്പ​ത്തൂ​ർ : പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് ആ​റു പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു. പൊ​ള്ളാ​ച്ചി ജ​മീ​ൻ ഉൗ​ത്തു കു​ളി രാ​മ​കൃ​ഷ്ണ ന​ഗ​ർ ശി​വ​കു​മാ​ർ (48)ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.
പ​രു​ത്തി വ്യാ​പാ​രി​യാ​യ ശി​വ​കു​മാ​ർ ദീ​പാ​വ​ലി ഷോ​പ്പിം​ഗ് ന​ട​ത്തു​ന്ന​തി​നാ​യി കു​ടും​ബ​സ​മ്മേതം പു​റ​ത്തു പോ​യി.
രാ​ത്രി​യി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വീ​ടി​ന്‍റെ മു​ൻ വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​തു ക​ണ്ട് അ​ക​ത്തു ക​യ​റി നോ​ക്കി​യ​പ്പോ​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​മാ​ല ക​ള​വു​പോ​യ​ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
പൊ​ള്ളാ​ച്ചി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യി​ൻ​മേ​ൽ പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.