അ​തി​ദ​രി​ദ്ര​രെ ക​ണ്ടെ​ത്ത​ൽ പ​ദ്ധ​തി: ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം ഇന്നുമുതൽ
Thursday, October 21, 2021 12:09 AM IST
പാലക്കാട്: ജി​ല്ല​യി​ൽ അ​തി​ദ​രി​ദ്ര​രെ ക​ണ്ടെ​ത്ത​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം ഇ​ന്ന് മു​ത​ൽ 23 വരെ നടക്കും. ഇ​ന്ന് ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഓ​രോ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും മു​നി​സി​പ്പാ​ലി​റ്റി​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 95 റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും. 22, 23 തീ​യ​തി​ക​ളി​ൽ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും രൂ​പീ​ക​രി​ക്കു​ന്ന ജ​ന​കീ​യ സ​മി​തി​ക​ളു​ടെ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കും അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കു​മാ​ണ് പ​രി​ശീ​ല​നം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​മാ​ണ് അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ.