ജി​ല്ല​യി​ൽ ഒ​ന്നാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ 92.13 %
Thursday, October 21, 2021 12:06 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഒ​ന്നാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ 92.13 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
39.32 ശ​ത​മാ​നം പേ​രാ​ണ് ഒ​ന്ന്, ര​ണ്ട് ഡോ​ഡ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ജി​ല്ല​യി​ൽ 18 വ​യ​സി​നുമു​ക​ളി​ൽ 21,40,261 പേ​രാ​ണ് ആ​കെ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നു​ള്ള​ത്.
ഇ​തി​ൽ 19,71,870 പേ​ർ ഒ​ന്നാം ഡോ​സും 841546 പേ​ർ ഒ​ന്ന്, ര​ണ്ട് ഡോ​സു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
18-44 വ​രെ പ്രാ​യ​മു​ള്ള 1088327 പേ​രാ​ണ് കു​ത്തിവയ്പെടു​ക്കാ​നു​ള്ള​ത്. ഇ​തി​ൽ 85.78 ശ​ത​മാ​നം (9,33,594 പേ​ർ) ഒ​ന്നാം ഡോ​സും 19.35 ശ​ത​മാ​നം (2,10,614 പേ​ർ ) ഒ​ന്ന്, ര​ണ്ട് ഡോ​സു​ക​ളും സ്വീ​ക​രി​ച്ചു.
45-59 വ​രെ പ്രാ​യ​മു​ള്ള 618856 പേ​രാ​ണ് കു​ത്തി​വയ്പെടു​ക്കാ​നു​ള്ള​ത്. ഇ​തി​ൽ 84.81 ശ​ത​മാ​നം പേ​ർ (5,24,867 പേ​ർ) ഒ​ന്നാം ഡോ​സും 43.15 ശ​ത​മാ​നം പേ​ർ ( 2,67,049 പേ​ർ ) ഒ​ന്ന്, ര​ണ്ട് ഡോ​സു​ക​ളും സ്വീ​ക​രി​ച്ചു.
60 നു ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള 433078 പേ​രാ​ണ് കു​ത്തി​വയ്പെ ടു​ക്കാ​നു​ള്ള​ത്. ഇ​തി​ൽ 99. 44 ശ​ത​മാ​നം പേ​ർ (4,30,658 പേ​ർ) ഒ​ന്നാം ഡോ​സും 66.74 ശ​ത​മാ​നം പേ​ർ (2,89,032 പേ​ർ) ഒ​ന്ന്, ര​ണ്ട് ഡോ​സു​ക​ളും സ്വീ​ക​രി​ച്ചു.
കൂ​ടാ​തെ 48,084 മു​ന്ന​ണി പോ​രാ​ളി​ക​ൾ ഒ​ന്നാം ഡോ​സും 44047 പേ​ർ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. 34,667 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഒ​ന്നാം ഡോ​സും 30804 പേ​ർ ഒ​ന്ന്, ര​ണ്ട് ഡോ​സു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
2,53,1313 പേ​ർ കോ​വി​ഷീ​ൽ​ഡും 2,80,474 പേ​ർ കോ​വാ​ക്സി​നും 1629 പേ​ർ സ്പു​ട്നി​ക് വി​യും ഉ​ൾ​പ്പെ​ടെ 28,13,416 പേ​രാ​ണ് ഇ​തു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്.