സി​പി​എം ഒ​റ്റ​പ്പാ​ലം ഏ​രി​യാ ക​മ്മി​റ്റി വി​ഭ​ജി​ച്ച് ഷൊ​ർ​ണൂ​രി​ൽ പു​തി​യ ഏ​രി​യാ ക​മ്മി​റ്റി വരും
Tuesday, October 19, 2021 11:55 PM IST
ഷൊ​ർ​ണൂ​ർ: സി​പി​എം ഒ​റ്റ​പ്പാ​ലം ഏ​രി​യാ ക​മ്മി​റ്റി വി​ഭ​ജി​ച്ച് ഷൊ​ർ​ണൂ​രി​ൽ പു​തി​യ ഏ​രി​യാ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​താ​യി സൂ​ച​ന.
ഒ​റ്റ​പ്പാ​ലം ഏ​രി​യാ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ സി​പി​എ​മ്മി​ന് 12 ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ൾ കൂ​ടി​യി​ട്ടു​ണ്ട്.
ബ്രാ​ഞ്ചു​ക​ളു​ടെ വ​ർ​ദ്ധ​ന​വി​ന​നു​സ​രി​ച്ച് ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ലും മാ​റ്റം വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ഏ​രി​യാ ക​മ്മി​റ്റി നി​ല​വി​ൽ വ​രു​ന്ന​ത്.
ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ൾ ക​ഴി​ഞ്ഞാ​ലോ, ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്പോ പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​രും. ഒ​റ്റ​പ്പാ​ലം ഏ​രി​യാ ക​മ്മി​റ്റി​ക്കു​കീ​ഴി​ലെ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.
പു​തി​യ 12 ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ൾ കൂ​ടി രൂ​പീ​ക​രി​ച്ചാ​യി​രു​ന്നു ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.
ഒ​റ്റ​പ്പാ​ലം ഏ​രി​യാ ക​മ്മി​റ്റി​ക്കു​കീ​ഴി​ലെ ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ളു​ടെ എ​ണ്ണം ഇ​പ്പോ​ൾ 248 ആ​ണ്.
ലോ​ക്ക​ൽ ക​മ്മി​റ്റി സ​മ്മേ​ള​ന​ങ്ങ​ൾ ഞാ​യ​റാ​ഴ്ച മു​ത​ൽ​ക്കാ​ണ് തു​ട​ങ്ങി​യ​ത്. സ​മ്മേ​ള​ന​ങ്ങ​ൾ​ക്കു​മു​ന്പ് 237 ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ളാ​ണ് ഒ​റ്റ​പ്പാ​ലം ഏ​രി​യാ ക​മ്മി​റ്റി​ക്കു​കീ​ഴി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് ചി​ല ക​മ്മി​റ്റി​ക​ൾ വി​ഭ​ജി​ച്ച് ര​ണ്ടാ​ക്കി​യ​ത്.
അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 15ൽ ​കൂ​ടി​യാ​ൽ ക​മ്മി​റ്റി​ക​ൾ വി​ഭ​ജി​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശം.
വ​രോ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​ക്കു​കീ​ഴി​ലാ​ണ് കൂ​ടു​ത​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ൾ പു​തു​താ​യി വ​ന്ന​ത്. ഇ​വി​ടെ നാ​ല് പു​തി​യ ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചു.
മ​നി​ശ്ശീ​രി​യി​ൽ മൂ​ന്ന്, ഒ​റ്റ​പ്പാ​ലം, അ​ന്പ​ല​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു​വീ​ത​വും ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ൾ​ക്കൂ​ടി.
ഞാ​യ​റാ​ഴ്ച ല​ക്കി​ടി എ​ൽ.​സി സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് ഏ​രി​യാ ക​മ്മി​റ്റി​ക്കു​കീ​ഴി​ലെ 13 ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.
ന​വം​ബ​ർ 20, 21 ദി​വ​സ​ങ്ങ​ളി​ൽ ല​ക്കി​ടി​യി​ലാ​ണ് ഒ​റ്റ​പ്പാ​ലം ഏ​രി​യാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.