മംഗലംഡാമിലെ റാ​ങ്ക് ജേ​താ​ക്ക​ൾക്കു അ​നു​മോ​ദനം
Tuesday, October 19, 2021 11:55 PM IST
മം​ഗ​ലം​ഡാം: ഈ ​വ​ർ​ഷം വി​വി​ധ സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നും റാ​ങ്ക് നേ​ടി​യ മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളെ ലൂ​ർ​ദ് മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​നു​മോ​ദി​ച്ചു.
പി​ടി​എ, ലൂ​ർ​ദ് മാ​താ സ്പോ​ർ​ട്സ് ക്ല​ബ്, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സെ​യ്താ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ഡൊ​മി​നി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മം​ഗ​ലം​ഡാം സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​എ​സ്.​ഷാ​ന​വാ​സ്, മോ​ളി സ​ണ്ണി, ബീ​ന ഷാ​ജി, വാ​സു, ഡി​നോ​യ് കോ​ന്പാ​റ, സി​സ്റ്റ​ർ ധ​ന്യ, സ്പോ​ർ​ട്സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ആ​ൽ​ഫി തെ​രേ​സ് സ്വാ​ഗ​ത​വും ലൂ​ർ​ദ്ദ് മാ​താ സ്പോ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി ഐ.​സി​ദ്ദി​ക് ന​ന്ദി​യും പ​റ​ഞ്ഞു.
കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി.​ടെ​ക് ഡ​യ​റി ടെ​ക്നോ​ള​ജി​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ അ​ഞ്ജു രാ​ജു ആ​രി​ശ്ശേ​രി​ൽ, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും എം​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സി​ലെ ഒ​ന്നാം റാ​ങ്കു​കാരി നി​ത്യ സു​നി​ൽ, കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും എം​എ​സ്‌​സി ജി​യോ​ള​ജി​യി​ൽ മൂ​ന്നാം റാ​ങ്ക് നേ​ടി​യ അ​ൻ​സ സെ​ബാ​സ്റ്റ്യ​ൻ തൂ​ണു​ങ്ക​ൽ, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും എം​എ ഇം​ഗ്ലീ​ഷി​ൽ ആ​റാം റാ​ങ്ക് നേ​ടി​യ ഐ​റി​ൻ ഫ്രാ​ൻ​സി​സ് എ​ന്നി​വ​യാ​ണ് അ​നു​മോ​ദി​ച്ച​ത്.
സ​ന്പൂ​ർ​ണ്ണ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചി​രു​ന്നു.