പൊ​ന്നം​കോ​ട് തെ​ക്കും​പു​റം ക​നാ​ൽ റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്നു
Tuesday, October 19, 2021 11:55 PM IST
ക​ല്ല​ടി​ക്കോ​ട്: തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ പൊ​ന്നം​കോ​ട് തെ​ക്കു​ന്പു​റ​ത്ത് കാ​ഞ്ഞി​ര​പ്പു​ഴ ക​നാ​ലി​ന്‍റെ റോ​ഡ് ഇ​ടി​ഞ്ഞ് താ​ഴ്ന്നു. പ്ര​ധാ​ന റോ​ഡി​ൽ 5 അ​ടി​യോ​ളം വി​സ്തൃ​തി​യി​ലും 10 അ​ടി​യോ​ളം താ​ഴ്ച്ച​യി​ലു​മാ​ണ് കു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്. കു​ഴി​യി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി ക​നാ​ലി​ലേ​യ്ക്ക് പോ​കു​ന്ന​ത് ക​നാ​ലി​ന്‍റെ വ​ശ​ങ്ങ​ളു​ടെ ബ​ല​ക്ഷ​യ​ത്തി​നും കാ​ര​ണ​മാ​കും.
ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. പൊ​ന്നം​കോ​ട് തെ​ക്കും​പു​റം ക​നാ​ൽ റോ​ഡി​നു സ​മീ​പം ഇ​തി​നു മു​ൻ​പും ഇ​തേ പോ​ലു​ള്ള അ​വ​സ്ഥ ഈ ​റോ​ഡി​ന് ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന് അ​ധി​കാ​രി​ക​ൾ ന​ട​പ​ടി​യെ​ടു​ത്ത് മൂ​ടു​ക​യും ചെ​യ്തി​രു​ന്നു.