കോ​ള​നി​ക​ളി​ൽ എ​സ്‌സി, എ​സ്ടി ക​മ്മീഷ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, October 19, 2021 11:51 PM IST
ഒ​റ്റ​പ്പാ​ലം: കോ​ള​നി​ക​ളി​ൽ എ​സ്.​സി, എ​സ്.​ടി ക​മ്മി​ഷ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. വാ​ണി​യം​കു​ളം ചോ​റോ​ട്ടൂ​രി​ൽ അ​പ്പേ​ക്കാ​ട്ട്, വെ​ള്ള​റ​ക്കാ​ട്ട് കോ​ള​നി​ക​ളി​ലാ​ണ് ക​മ്മീ​ഷ​ൻ അം​ഗം എ​സ്.​അ​ജ​യ​കു​മാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​ള​നി​യി​ലേ​ക്ക് സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ പാ​ത​യി​ല്ലെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
ചോ​റോ​ട്ടൂ​ർ വി.​വി.​എ​ൽ.​പി. സ്കൂ​ളി​ന് സ​മീ​പ​ത്തെ ഉ​പ​യോ​ഗി​ക്കാ​ത്ത ക്വാ​റി​ക്ക് സ​മീ​പ​ത്തു​കൂ​ടി​യാ​ണ് കോ​ള​നി​ക​ളി​ലേ​ക്കു​ള്ള വ​ഴി. പ​ര​സ്പ​രം ബ​ന്ധ​മി​ല്ലാ​തെ കി​ട​ക്കു​ന്ന കോ​ള​നി​ക​ളി​ലേ​ക്ക് വാ​ഹ​ന​മെ​ത്താ​നും സം​വി​ധാ​ന​മി​ല്ല. കോ​ള​നി​യി​ൽ​നി​ന്ന് എ​ൽ.​പി സ്കൂ​ളി​ലേ​ക്ക് കു​ട്ടി​ക​ൾ വ​രേ​ണ്ട​ത് 30 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള ക്വാ​റി​യു​ടെ വ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. അ​പ​ക​ട​ക​ര​മാ​യ ഈ ​പ്ര​ദേ​ശ​ത്ത് സു​ര​ക്ഷി​ത​മാ​യൊ​രു പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് കോ​ള​നി നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം. പാ​ത നി​ർ​മാ​ണ​ത്തി​നാ​യി 2020-21 വ​ർ​ഷം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പ​ദ്ധ​തി​ക്ക​നു​വ​ദി​ച്ച തു​ക വ​ക​മാ​റ്റി. ഇ​ക്കാ​ര്യ​വും പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു.
അ​നു​വ​ദി​ച്ച തു​ക വി​നി​യോ​ഗി​ക്കാ​തി​രി​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം എ​സ്. അ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. അ​നാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക​ത്വ​മു​ന്ന​യി​ച്ചാ​ണ് ഇ​വ​രു​ടെ പാ​ത​നി​ർ​മാ​ണ പ്ര​വൃ​ത്തി ത​ട​സ്‌​സ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, പാ​ത നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഞ്ചു​ല​ക്ഷം​രൂ​പ ചെ​ല​വ​ഴി​ക്കാ​നു​ള്ള നീ​ളം പാ​ത​യ്ക്കി​ല്ലെ​ന്നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നീയ​റു​ടെ വി​ശ​ദീ​ക​ര​ണം.