പാ​ല​ക്കാ​ട് സി​വി​ൽ സ്റ്റേ​ഷ​നി​ൽ ലി​ഫ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് മാ​സ​ങ്ങ​ൾ
Tuesday, October 19, 2021 11:51 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് സി​വി​ൽ സ്റ്റേ​ഷ​നി​ൽ ലി​ഫ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. മു​ന്പ് നി​യ​മ​സ​ഭാ സ​മി​തി​യു​ടെ മു​ന്പി​ൽ എ.​കെ.​ഡ​ബ്ല്യു.​ആ​ർ.​എ​ഫ് (ആ​ൾ കേ​ര​ള വീ​ൽ​ചെ​യ​ർ റൈ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ) നി​വേ​ദ​നം കൊ​ടു​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ണി തു​ട​ങ്ങു​ക​യും പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു.​ഉദ്​ഘാ​ട​നം ക​ഴി​ഞ്ഞ ലി​ഫ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ത് കാ​ര​ണം ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തു​ന്ന ഭി​ന്ന​ശേ​ഷി ക്കാ​ർ ര​ണ്ടാം നി​ല​യി​ൽ എ​ത്താ​ൻ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടി​ലാ​ണ് അ​ത് പോ​ലെ ക​ല​ക്ട​റെ കാ​ണാ​ൻ വ​രു​ന്ന വീ​ൽ ചെ​യ​റി​ലു​ള്ള​വ​ർ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​ർ എ​ല്ലാം ബു​ദ്ധി​മു​ട്ടി​ലാ​യി​ട്ടും ജി​ല്ല ഭ​ര​ണ​കൂ​ടം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്.​ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി​ച്ച് ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് എ.​കെ.​ഡ​ബ്ല്യു.​ആ​ർ.​എ​ഫ് പാ​ല​ക്കാ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ. ​ര​ജീ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി വാ​സു​ണ്ണി പ​ട്ടാ​ഴി, ജി​ല്ലാ ര​ക്ഷാ​ധി​കാ​രി കെ. ​കാ​ദ​ർ മൊ​യ്തീ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.