ര​ണ്ടാം വി​ള നെ​ൽ​കൃ​ഷി​ക്കാ​യി ഞാ​റ്റ​ടി ത​യ്യാ​റാ​ക്കി
Tuesday, October 19, 2021 11:51 PM IST
നെന്മാറ: മ​ഴ ക​ന​ത്ത​തോ​ടെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം ല​ഭി​ച്ച​തോ​ടെ ര​ണ്ടാം വി​ള​കൃ​ഷി​ക്കാ​യി ക​ർ​ഷ​ക​ർ ഞാ​റ്റ​ടി ത​യ്യാ​റാ​ക്കി. ഒ​ന്നാം വി​ള കൊ​യ്തെ​ടു​ത്ത ശേ​ഷം ഉ​ഴു​തു​മ​റി​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ര​ണ്ടാം വി​ള കൃ​ഷി​യി​റ​ക്കു​ന്ന ഒ​റ്റ ഞാ​ർ ന​ടീ​ൽ പ​ദ്ധ​തി​യു​മാ​യാ​ണ് ക​ർ​ഷ​ക​ർ മു​ന്നോ​ട്ടു​വ​ന്നി​രി​ക്കു​ന്ന​ത്. തു​ലാ​മ​ഴ​യു​ടെ ഗ​തി​യ​റി​യാ​ത്ത​തും വി​ത​ച്ചാ​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ക​ള പെ​രു​കു​മെ​ന്ന ഭീ​തി​യു​മാ​യ​തോ​ടെ ഞാ​റ്റ​ടി ത​യ്യാ​റാ​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ. ക​ഴി​ഞ്ഞ വി​ള​ക​ളി​ൽ ക​ള​ശ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​ൽ കൂ​ലി​യി​ന​ത്തി​ൽ ന​ല്ലൊ​രു തു​ക ചി​ല​വാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ക​ർ​ഷ​ക​രി​ൽ ചി​ല​ർ ഞാ​റ്റ​ടി ത​യാ​റാ​ക്കു​ന്ന​തി​നൊ​രു​ങ്ങി​യ​ത്.

മൂ​പ്പു​കു​റ​ഞ്ഞ ഉ​മ നെ​ൽ​വി​ത്താ​ണ് ഞാ​റ്റ​ടി ത​യ്യാ​റാ​ക്കു​വാ​ൻ ഏ​റി​യ പ​ങ്കും ക​ർ​ഷ​ക​ർ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ചെ​ളി​യി​ൽ ഉ​ഴു​തു​മ​റി​ച്ച് ചെ​ളി ഉ​റ​ച്ച ശേ​ഷം മു​ള​പ്പി​ച്ച നെ​ൽ വി​ത്ത് പാ​കി​യാ​ണ് ഞാ​റ്റ​ടി ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ ടാ​ർ പാ​യ വി​രി​ച്ച് ഞാ​റ്റ​ടി ത​യ്യാ​റാ​ക്കി 25 ദി​വ​സം മു​ത​ൽ 35 ദി​വ​സം വ​രെ മൂ​പ്പെ​ത്തി​യ ശേ​ഷം നെ​ൽ​ച്ചെ​ടി​ക​ൾ പ​റി​ച്ചു ഒ​റ്റ​ഞാ​ർ കൃ​ഷി രീ​തി​യി​ൽ ചെ​ടി​ക​ൾ യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ചെ​ളി​യി​ൽ ന​ടു​ന്ന രീ​തി​യും ന​ട​പ്പാ​ക്കു​ന്നു​ണ്ട്. അ​യി​ലൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ഞാ​റ്റ​ടി ത​യ്യാ​റാ​ക്കു​ന്ന​ത്.

സ​മ​യ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചും പോ​ത്തു​ണ്ടി ഡാം ​വെ​ള്ളം തു​റ​ന്നു​വി​ട്ടും ര​ണ്ടാം വി​ള​കൃ​ഷി​യി​റ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണി​വ​ർ. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് ന​ടീ​ൽ പ​ണി​ക​ൾ ചെ​യ്യി​പ്പി​ക്കു​ന്ന രീ​തി പ​തി​വാ​ണ്. പ​തി​വു​പോ​ലെ ന​ടീ​ൽ പ​ണി​ക​ൾ​ക്കും മ​റ്റും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​യ്ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ ഞാ​റ്റ​ടി ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ ത​ട​സ്‌​സ​ങ്ങ​ൾ മാ​റി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ. കാ​ർ​ഷി​ക പ​ണി​ക​ൾ​ക്കു തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ഏ​ർ​പ്പെ​ട​ണ​മെ​ന്നും, അ​തി​നാ​യി ന​ട​പ​ടി​യു​ണ്ടാ​യാ​ൽ സ​മ​യ​ങ്ങ​ളി​ൽ ന​ടീ​ൽ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാൻ ക​ഴി​യു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.