ദ​യ ഏ​റ്റെ​ടു​ത്തു, ദൈ​വാ​ന മു​ത്ത​ശി​ക്ക് ഭവനമായി
Tuesday, October 19, 2021 12:36 AM IST
നെന്മാ​റ: തൊ​ണ്ണൂ​റ്റി​യൊ​ന്നാം വ​യ​സ്‌​സി​ലും ആ​റു പേ​ര​ട​ങ്ങു​ന്ന ഒ​രു കു​ടും​ബ​ത്തെ ഒ​റ്റ​ക്ക് ചു​മ​ലി​ൽ വ​ഹി​ച്ചി​രു​ന്ന ദൈ​വാ​ന മു​ത്ത​ശി​ക്ക് ഇ​നി ആ​ശ്വ​സി​ക്കാം.
ഒ​രു വീ​ടെ​ന്ന നീ​ണ്ട കാ​ല​ത്തെ മോ​ഹ​വും പേ​ര​ക്കു​ട്ടി സ​ജി​മോ​ളു​ടെ വി​വാ​ഹ​വും പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഏ​റ്റെ​ടു​ത്തു.
ദ​യ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ കെ.​ബാ​ബു എം​എ​ൽ​എ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് സ​മ്മാ​നി​ച്ചു.
91 വ​യ​‌​സാ​യ ദൈ​വാ​ന​മു​ത്ത​ശി​യും, 70വ​യ​സു​കാ​ര​ൻ രോ​ഗി​യാ​യ മ​ക​നും, മ​നോ​രോ​ഗ​ത്തി​ന് ചി​കി​ത്സ​തേ​ടു​ന്ന മൂ​ന്ന് പെ​ണ്‍​മ​ക്ക​ളും അ​ട​ങ്ങു​ന്ന ഒ​രു കു​ടും​ബ​ത്തി​ന്‍റെ ദു​രി​ത​പ​ർ​വ്വ​ത്തി​നാ​ണ് ഇ​തോ​ടു​കൂ​ടി അ​ന്ത്യ​മാ​കു​ന്ന​ത്.
ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​മാ​യ വി​ദ്യാ​ശ​ങ്ക​ർ പ​റ​ക്കു​ന്ന​ത്താ​ണ് ഗൃ​ഹ​നി​ർ​മാ​ണ​ത്തി​നു​ള്ള തു​ക പൂ​ർ​ണ​മാ​യും സം​ഭാ​വ​ന ചെ​യ്ത​ത്.
ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ർ​മി​ച്ച് ന​ൽ​കു​ന്ന പ​തി​മൂ​ന്നാ​മ​ത് ദ​യാ​ഭ​വ​നം ആ​ണ് ദൈ​വാ​ന​മു​ത്ത​ശി​ക്ക് സ​മ​ർ​പ്പി​ച്ച​ത്.
നെന്മാ​റ വ്യാ​പാ​ര ഭ​വ​ൻ അ​നെ​ക്സ് ഹാ​ളി​ൽ ന​ട​ന്ന താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഇ.​ബി.​ ര​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.