മേ​ൽ​പ്പാ​ലം നി​ർ​മാണം: അ​ക​ത്തേ​ത്ത​റ ലെ​വ​ൽ​ക്രോ​സ് അ​ട​ച്ചി​ടും
Tuesday, October 19, 2021 12:32 AM IST
പാലക്കാട്: അ​ക​ത്തേ​ത്ത​റ മേ​ൽ​പ്പാ​ല നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കാ​വ് റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സ് ഒ​ക്ടോ​ബ​ർ 20 മു​ത​ൽ മേ​ൽ​പ്പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു വ​രെ അ​ട​ച്ചി​ടു​മെ​ന്ന് അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
പാ​ല​ക്കാ​ട് നി​ന്നും മ​ല​ന്പു​ഴ​യി​ലേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ സാ​യി ജം​ഗ്ഷ​ൻ ആ​ണ്ടി​മ​ഠം കോ​ര​തൊ​ടി ക​ടു​ക്കാം​കു​ന്നം മ​ന്ത​ക്കാ​ട് വ​ഴി മ​ല​ന്പു​ഴ​യി​ലേ​ക്കും
പാ​ല​ക്കാ​ട്ടേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ മ​ന്ത​ക്കാ​ട് അ​ക​ത്തേ​ത്ത​റ ചി​ത്ര ജം​ഗ്ഷ​ൻ എ​ൻഎ​സ്എ​സ് എ​ൻ​ജി​നീ​യ​റി​ംഗ് കോ​ള​ജ് ഉ​മ്മി​ണി റെ​യി​ൽ​വേ കോ​ള​നി താ​ണാ​വ് ഒ​ല​വ​ക്കോ​ട് വ​ഴി പാ​ല​ക്കാ​ടി​ലേ​ക്കും പോ​കു​ന്ന രീ​തി​യി​ൽ ഗ​താ​ഗ​തം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.