മ​ഴ​യും മി​ന്ന​ലു​മു​ള്ള​പ്പോ​ൾ ജാഗ്രത വേണം; വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്
Tuesday, October 19, 2021 12:32 AM IST
ഷൊ​ർ​ണൂ​ർ: മ​ഴ​യും, ഇ​ടി​മി​ന്ന​ലു​മു​ള്ള​പ്പോ​ൾ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് സ​മീ​പം നി​ൽ​ക്ക​രു​തെ​ന്ന് വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.
ക​ഴി​ഞ്ഞ ദി​വ​സം ക​യി​ലി​യാ​ട് മാ​ന്പ​റ്റ​പ്പ​ടി​യി​ൽ ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ഇ​ടി​മി​ന്ന​ലി​ൽ പ​രി​ക്കേ​റ്റ സാ​ഹ​ച​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ലാ​ണ് മാ​ന്പ​റ്റ​പ്പ​ടി​യി​ൽ വീ​ട്ടി​നു​ള്ളി​ൽ വ​ച്ച് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കു​പ​റ്റി​യ​ത്.
മാ​ന്പ​റ്റ​പ്പ​ടി പാ​റ​ക്ക​ൽ പ്ര​ദീ​പി​ന്‍റെ മ​ക്ക​ളാ​യ അ​ക്ഷ​യ് (15), അ​ശ്വി​ൻ (12) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ടി​വി ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.
കു​ട്ടി​ക​ളെ ക​യി​ലി​യാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​ക​ത്സ​ തേ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​വ​ർ​ക്കു​പു​റ​മേ, പ്ര​ദേ​ശ​വാ​സി​യാ​യ​ പു​ളി​ക്ക​ൽ രാ​മ​ൻ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ സ്വി​ച്ച് ബോ​ർ​ഡു​ക​ളും ബ​ൾ​ബു​ക​ളും പൊ​ട്ടി​ത്തെ​റി​ച്ചു.
മ​ക​ളാ​യ ര​ഞ്ജി​ത​യു​ടെ 40 ദി​വ​സം പ്രാ​യ​മാ​യ കു​ട്ടി​യ​ട​ക്കം ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്. സ്വി​ച്ച് ബോ​ർ​ഡ് പൊ​ട്ടി​ത്തെ​റി​ച്ച് കു​ട്ടി​ക്ക് ചെ​റി​യ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​താ​യി ഇ​വ​ർ പ​റ​ഞ്ഞു.
മാ​ന്പ​റ്റ​പ്പ​ടി അ​ങ്ക​ണ​വാ​ടി​ലെ മെ​യി​ൻ​സ്വി​ച്ച് ബോ​ർ​ഡും വ​യ​റിം​ഗും പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ​മീ​പ​വാ​സി​ക​ളാ​യ പു​ൽ​ക്കു​ഴി​ത്തൊ​ടി ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, മാ​രി​യ​ത്തൊ​ടി ദേ​വ​യാ​നി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലെ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു.
പൂ​ത​ന്പ​ല​ത്ത് ശ​ങ്ക​ര​ന്‍റെ വീ​ടി​ന്‍റെ ചു​മ​രി​ൽ വി​ള്ള​ലു​ണ്ടാ​യി. ക​യി​ലി​യാ​ട് മാ​ന്പ​റ്റ​പ്പ​ടി ഭാ​ഗ​ത്ത് 10 വീ​ടു​ക​ൾ​ക്കാ​ണ് ഇ​ടി​മി​ന്ന​ലി​ൽ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​ത്.
പ​ല​ഭാ​ഗ​ത്തും വീ​ടു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​ത​വ​യ​റു​ക​ൾ ക​ത്തി​ന​ശി​ക്കു​ക​യു​മു​ണ്ടാ​യി. പ​ത്ത് വീ​ടു​ക​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച കെഎസ്ഇ​ബി അ​ധി​കൃ​ത​ർ വീ​ടു​ക​ളി​ലെ വ​യ​റിം​ഗു​ക​ൾ പ​രി​ശോ​ധി​ച്ചു. ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള​വ​യ​റു​ക​ൾ ത​ന്നെ വീ​ടു​ക​ളി​ൽ വൈ​ദ്യു​തി പ്ര​വൃ​ത്തി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ഇ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും ഇ​ടി​മി​ന്ന​ലും ഉ​ള്ള​പ്പോ​ൾ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ നി​ന്നും അ​ക​ലം പാ​ലി​ക്കാ​ൻ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും
ഒ​രു പോ​ലെ തയാ​റാ​ക​ണ​മെ​ന്നാ​ണ് വൈ​ദ്യു​തി വ​കു​പ്പ് ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. ജ​നാ​ല​ക​ളും വാ​തി​ലു​ക​ളും തു​റ​ന്നി​ടാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക​യും വേ​ണം.
ഇ​തോ​ടൊ​പ്പം ഇ​വ​യു​ടെ സ​മീ​പ​ത്ത് നി​ൽ​ക്കാ​നും പാ​ടു​ള്ള​ത​ല്ല. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ മ​ഴ​യു​ള്ള​പ്പോ​ൾ വൈ​ദ്യു​തി കേ​ബി​ളു​ക​ളി​ൽ നി​ന്ന് വേ​ർ​പെ​ടു​ത്താ നും ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദ്ദേ​ശം.