ചിറ്റൂർ താ​ലൂ​ക്കി​ൽ വ്യാപക നാശം
Tuesday, October 19, 2021 12:32 AM IST
ചി​റ്റൂ​ർ: താ​ലൂ​ക്കി​ൽ മ​ഴ വീ​ണ്ടും ശ​ക്ത​മാ​യി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി മ​ഴ തു​ട​രു​ന്ന​തി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ വ​യ​ലു​ക​ളി​ൽ വെ​ള്ളം ക​യ​റി നെ​ൽ​ച്ചെ​ടി​ക​ൾ വീ​ണു മു​ള​ച്ചു​തു​ട​ങ്ങി​യ​ത് ക​ർ​ഷ​ക​രെ സ​ങ്ക​ട​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

വ​യ​ലു​ക​ളി​ലെ​ല്ലാം വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​തി​നാ​ൽ കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്കു തി​രി​ച്ചു പോ​വാ​ൻ ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. വേ​ല​ന്താ​വ​ളം, ഗോ​പാ​ല​പു​രം വ​ഴി എ​ട്ട് യ​ന്ത്ര​ങ്ങ​ൾ ഓ​ട്ട​മി​ല്ലാ​ത്ത​തി​നാ​ൽ തി​രി​ച്ചു​‌പോ​യി​ട്ടു​ണ്ട്.

എ​രു​ത്തേ​ന്പ​തി, ന​ല്ലേ​പ്പി​ള്ളി, പെ​രു​മാ​ട്ടി, മു​ത​ല​മ​ട, പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ വ​യ​ലി​ൽ വെ​ള്ള​മി​റ​ങ്ങി​യാ​ൽ കി​ട്ടു​ന്ന​ത് കൊ​യ്തെ​ടു​ക്കാ​നി​രി​ക്കു​ക​യാ​ണ്.

മ​ണി​ക്കു​റി​നു കൊ​യ്ത്തുയ​ന്ത്ര വേ​ത​നം 2300 രു​പ​യാ​ണ് നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ മ​ഴ​വെ​ള്ളം വ​യ​ലു​ക​ളി​ലു​ള്ള​തി​നാ​ൽ മു​ൻ​പ് ഒ​രു മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ത്ത​ത് ഇ​പ്പോ​ൾ ര​ണ്ടു മ​ണി​ക്കൂ​ർ വേ​ണ്ടി വ​രു​ന്നു.

ഇ​ര​ട്ടി വേ​ത​നം ന​ൽ​കേ​ണ്ട​താ​യി വ​രു​ന്ന​തി​നൊ​പ്പം നെ​ൽ​ച്ചെ​ടി​ക​ളി​ൽ കൊ​ഴി​ഞ്ഞും പോ​ക്കും മു​ള​പൊ​ട്ട​ലു​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ തീ​ർ​ത്തും സ​ങ്ക​ട​കു​രു​ക്കി​ലാ​ണ്.

ര​ണ്ടു ദി​വ​സം വെ​യി​ൽ ല​ഭി​ച്ചാ​ൽ എ​ങ്ങ​നെ​യെ​ങ്കി​ലും കി​ട്ടു​ന്ന​തു കൊ​യ്തെ​ടു​ക്കാ​മെ​ന്ന ചി​ന്ത​യി​ൽ മാ​നം​നോ​ക്കി വി​യ​ർ​ക്കു​ക​യാ​ണ് കൃ​ഷി​ക്കാ​ർ നി​ലം നി​ര​പ്പാ​ക്ക​ൽ, ന​ടീ​ൽ, ക​ള​പ​റി, വ​ള​മി​ട​ൽ എ​ന്നി​വ​യ്ക്കാ​യി ഏ​ക്ക​റി​നു 25,000 രൂ​പ ഇ​പ്പോ​ൾ ത​ന്നെ ചെ​ല​വാ​യി​ട്ടു​ണ്ട്.

നെ​ല്ല് കൊ​യ്തെ​ടു​ത്താ​ൽ പ​കു​തി പോ​ലും ല​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പി​ല്ലാ​തെ ന​ട്ടം തി​രി​യു​ക​യാ​ണ് മി​ക്ക​വ​രും. ഇ​തി​നി​ടെ മ​ഴ ഇ​നി​യും തു​ട​രു​മെ​ന്ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും മു​ന്ന​റി​യി​പ്പ് വ​രു​ന്ന​തോ​ടെ നെ​ൽ ഉ​ൽ​പ്പാ​ദ​ക​ർ ശ്വാ​സം മു​ട്ട​ലി​ൽ ത​ന്നെ​യാ​ണ്.
2018 മു​ത​ൽ വ​രേ​യു​ള്ള കൊ​യ്ത്തു​ക​ളും ക​ർ​ഷ​ക​ർ​ക്ക് വ​രു​മാ​ന​മു​ണ്ടാ​ക്കി എ​ന്ന പ​റ​യാ​നാ​വി​ല്ല. താ​ലൂ​ക്കി​ലെ ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും സ​ഹ​ക​ര​ണ കാ​ർ​ഷി​ക ബാ​ങ്കു​ക​ളി​ൽ നി​ന്നും വാ​യ്പ വാ​ങ്ങി​യാ​ണ് കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

മു​ൻ​പ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ വാ​യ്പ വാ​ങ്ങി​യ​ത് തി​രി​ച്ച​ട​വി​നു ക​ഴി​യാ​തെ ക​ട​ബാ​ധി​ത​യി​ലാ​യ പ​ല​രും കൊ​ള്ള​പ്പ​ലി​ശ​ക്കാ​രി​ൽ നി​ന്നു​മാ​ണ് ക​ടം വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.

സ​മ​യോ​ചി​ത​മാ​യി തി​രി​ച്ച​ട​വു ന​ട​ന്നി​ല്ലെ​ങ്കി​ൽ ഗു​ണ്ട​ക​ളെ നി​യോ​ഗി​ച്ച് ഭീ​ഷ​ണി ഉ​ണ്ടാ​ക്കു​മെ​ന്ന​തും നെ​ൽ ക​ർ​ഷ​ക​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു​ണ്ട്.

ത​മി​ഴ്നാ​ട്ടി​ൽ മ​ഴ ശ​ക്ത​മാ​യ​തോ​ടെ മൂ​ല​ത്ത​റ റ​ഗു​ലേ​റ്റ​റി​ൽ ഒ​ഴു​ക്കു ശ​ക്ത​മാ​യെ​ത്തു​ന്ന​തി​നാ​ൽ ചി​റ്റൂ​ർ പു​ഴ​യി​ൽ വെ​ള്ളം ഇ​റ​ക്കി​വി​ടു​ന്നു​മു​ണ്ട്.

ഇ​തു​മൂ​ലം ആ​ലാം​ക​ട​വ്, പാ​റ​ക്ക​ളം, മൂ​ല​ത്ത​റ നി​ല​ന്പ​തി​ക​ൾ ക​വി​ഞ്ഞൊ​ഴു​കു​ന്ന​തി​നാ​ൽ ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ ഗ​താ​ഗ​ത ത​ട​സ​ത്തി​ല​ക​പ്പെ​ട്ടി​ട്ടു​മു​ണ്ട്.

ആ​ളി​യാ​റി​ൽ ഇ​ന്ന​ലെ കാ​ല​ത്ത് ഷ​ട്ട​ർ അ​ട​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഏ​തു സ​മ​യ​ത്തും വെ​ള​ള​മി​റ​ക്കു​മെ​ന്ന​തി​നാ​ൽ പു​ഴ​യോ​ര​വാ​സി​ക​ൾ മു​ൽ​ക​രു​തൽ വേ​ണ​മെ​ന്ന് ജ​ല​ച​ന​വ​കു​പ്പ് അ​സി.​എ​ൻ​ജി​നി​യ​ർ രാ​ജേ​ഷും മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.