മ​ഴ​ക്കെ​ടു​തി പ്ര​ദേ​ശ​ങ്ങ​ൾ ഷാ​ഫി പ​റ​ന്പി​ൽ സ​ന്ദ​ർ​ശി​ച്ചു
Tuesday, October 19, 2021 12:29 AM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മ​ഴ​ക്കെ​ടു​തി നേ​രി​ട്ട പ്ര​ദേ​ശ​ങ്ങ​ൾ ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു.
ശേ​ഖ​രി​പു​രം, സു​ന്ദ​രം കോ​ള​നി, ന്യു ​കേ​ര​ളാ തി​യേ​റ്റ​ർ പ​രി​സ​രം, മ​ധു​ര​വീ​ര​ൻ കോ​ള​നി, കു​മാ​ര സ്വാ​മി കോ​ള​നി തു​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളാ​ണ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ച​ത്.
ശേ​ഖ​രി​പു​ര​ത്തെ വെ​ള്ള​ത്തി​ലാ​ക്കു​ന്ന​ത് ക​നാ​ലി​ലെ വെ​ള്ളം ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന​താ​ണ്. ക​നാ​ലി​ലെ ബ​ണ്ടി​ന്‍റെ ആ​ഴം കൂ​ട്ടു​ന്ന​തി​ലൂ​ടെ ഇ​തി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കും.
എ​ത്ര​യും വേ​ഗം ബ​ണ്ടി​ന്‍റെ ആ​ഴം കൂ​ട്ടു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഷാ​ഫി പ​റ​ന്പി​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടു​ക​ൾ​ക്കും മ​റ്റു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​വ​ർ​ക്കു​ള്ള സ​ഹാ​യം എ​ത്ര​യും പെ​ട്ടെ​ന്ന് ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. യൂ​ത്തു കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​ശോ​ഭ്.​എം, രാ​ജീ​വ് രാം​നാ​ഥ്, സ​ക്കീ​ർ മേ​പ്പ​റ​ന്പ് എം.​എ​ൽ.​എ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.