പ്രാരംഭഘട്ടത്തിനു സുൽത്താൻപേട്ട രൂപതയിൽ തുടക്കം
Tuesday, October 19, 2021 12:29 AM IST
പാ​ല​ക്കാ​ട്: പ​തി​നാ​റാം അ​ഖി​ല​ലോ​ക മെ​ത്രാ​ൻ സി​ന​ഡ് ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​ദേ​ശി​ക സ​ഭ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യെ​ന്ന പ്രാ​രം​ഭ ഘ​ട്ട​ത്തി​നു സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത​യി​ൽ തു​ട​ക്കം.
സു​ൽ​ത്താ​ൻ​പേ​ട്ട സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഭ​ദ്രാ​സ​ന ദേ​വാ​ല​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന ദി​വ്യ​ബ​ലി​മ​ധ്യേ രൂ​പ​ത മെ​ത്രാ​ൻ ബി​ഷ​പ് ഡോ. ​അ​ന്തോ​ണി​സാ​മി പീ​റ്റ​ർ അ​ബീ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു.
"സി​ന​ഡാ​ത്മ​ക സ​ഭ: കൂ​ട്ടാ​യ്മ, പ​ങ്കു​ചേ​ര​ൽ’, പ്രേ​ക്ഷി​ത​ത്വം എ​ന്ന ആ​ശ​യ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി വ​ത്തി​ക്കാ​നി​ൽ തു​ട​ക്കം കു​റി​ച്ച പ​തി​നാ​റാം അ​ഖി​ല​ലോ​ക മെ​ത്രാ​ൻ സി​ന​ഡ് ഒ​രു​ക്ക​ത്തി​ന്‍റെ രൂ​പ​താ​ത​ല പ്രാ​രം​ഭ ഘ​ട്ട​ത്തി​നാ​ണ് തു​ട​ക്ക​മാ​യ​ത്.
എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള ജ​ന​ത​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ക്കു​ന്ന സി​ന​ഡി​ൽ സ​ഹ​യാ​ത്രി​ക​രാ​യി, മു​ൻ​വി​ധി​ക​ളി​ല്ലാ​തെ പ​ര​സ്പ​രം ശ്ര​വി​ച്ചു​കൊ​ണ്ട് പ്രേ​ക്ഷി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കു​ചേ​രേ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി​യും പു​തി​യ​തും ആ​ഴ​പ്പെ​ട്ട​തും പ​ര​സ്പ​രം വ​ള​ർ​ത്തു​ന്ന​തു​മാ​യ ബ​ന്ധ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നെ​പ്പ​റ്റി​യും ബി​ഷ​പ് ഉ​ദ്ബോ​ധി​പ്പി​ച്ചു.