തൃ​ത്താ​ല സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​: ക​ര​ട് ഒ​രുമാ​സ​ത്തി​ന​കം
Tuesday, October 19, 2021 12:29 AM IST
പാലക്കാട് : തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ക​ര​ട് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ത​യ്യാ​റാ​ക്കു​മെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി രാ​ജേ​ഷ് പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​ള്ള പ​ദ്ധ​തി​ക​ൾ ത​യ്യാ​റാ​ക്കാ​നാ​യി പ​ള്ളി​പ്പു​റം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
സം​സ്ഥാ​ന പ്ലാ​നി​ങ് ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, കാ​ർ​ഷി​ക ഫി​ഷ​റീ​സ് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.
കാ​ർ​ഷി​ക, മൃ​ഗ​സം​ര​ക്ഷ​ണ മ​ത്സ്യ​ബ​ന്ധ​ന, ടൂ​റി​സം, മ​ണ്ണ്ജ​ല​വി​ഭ​വ സം​ര​ക്ഷ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ തൃ​ത്താ​ല​യു​ടെ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​കും പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക. ത​രി​ശു​ഭൂ​മി പ​ര​മാ​വ​ധി കൃ​ഷി​യോ​ഗ്യ​മാ​ക്കാ​നും കൃ​ഷി, മ​ത്സ്യം വ​ള​ർ​ത്ത​ൽ, ക്ഷീ​ര​വി​ക​സ​നം എ​ന്നീ മേ​ഖ​ല​ക​ളി​ലെ ഉ​ത്പാ​ദ​നം വ​ൻ​തോ​തി​ൽ വ​ർ​ധി​പ്പി​ച്ചും ഉ​ത്പാ​ദ​ന​ക്ഷ​മ​ത ഉ​യ​ർ​ത്തി​യും ജ​ന​ങ്ങ​ളു​ടെ വ​രു​മാ​ന​വും ജീ​വി​ത​നി​ല​വാ​ര​വും ഉ​യ​ർ​ത്താ​ൻ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.
ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം പ​ദ്ധ​തി മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കും. ഇ​തി​നാ​യി മാ​ർ​ഗ​രേ​ഖ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.
യോ​ഗ​ത്തി​ൽ തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി റ​ജീ​ന അ​ധ്യ​ക്ഷ​യാ​യി. ആ​സൂ​ത്ര​ണ ബോ​ർ​ഡ് അം​ഗം ആ​ർ. രാം​കു​മാ​ർ, ഡോ. ​ടി പ്ര​ദീ​പ്കു​മാ​ർ (കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വെ​ജി​റ്റ​ബി​ൾ സ​യ​ൻ​സ് വി​ഭാ​ഗം), ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം സം​സ്ഥാ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ രൂ​പേ​ഷ്കു​മാ​ർ, ഡോ. ​ബെ​റി​ൻ പ​ത്രോ​സ് (കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല എ​ന്‍റ​മോ​ള​ജി വി​ഭാ​ഗം), ഡോ. ​പി. കെ ​സു​രേ​ഷ്കു​മാ​ർ (കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല അ​ഗ്രി​ക​ൾ​ച്ച​ർ എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗം), ഡോ. ​ജ​യ​ശ്രീ (കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വി​ജ്ഞാ​ന​വ്യാ​പ​ന വി​ഭാ​ഗം ഡ​യ​റ​ക്ട​ർ), ഡോ . ​ജ​യ​രാ​ജ് (കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം ക​ണ്ണൂ​ർ) തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​ള്ളി​പ്പു​റം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം. ​മോ​ഹ​ന​ൻ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ആ​ർ കു​ഞ്ഞു​ണ്ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.