നെ​ല്ലു​സം​ഭ​ര​ണം: സ​പ്ലൈ​കോ മി​ല്ലു​ട​മ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി
Tuesday, October 19, 2021 12:29 AM IST
പാലക്കാട്: മ​ഴ​ക്കെ​ടു​തി മൂ​ലം നെ​ല്ലു​സം​ഭ​ര​ണ​ത്തി​ൽ ത​ട​സം വ​രാ​തി​രി​ക്കാ​ൻ സ​പ്ലൈ​കോ, കേ​ര​ള റൈ​സ് മി​ൽ ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി.
സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ.​അ​നി​ലി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദ്ദേ​ശ​പ്ര​കാ​രം നെ​ല്ലെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് സം​ഭ​ര​ണം സു​ഗ​മാ​ക്കു​ന്ന​തി​നാ​യി​രു​ന്നു ച​ർ​ച്ച.
സ​പ്ലൈ​കോ സി.​എം.​ഡി അ​ലി അ​സ്ഗ​ർ പാ​ഷ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഈ​ർ​പ്പം കൂ​ടു​ത​ലു​ള്ള നെ​ല്ല് ക​ർ​ഷ​ക​രു​മാ​യു​ള്ള ധാ​ര​ണ​യി​ൽ ന്യാ​യ​മാ​യ കി​ഴി​വ് ന​ട​ത്തി പെ​ട്ടെ​ന്ന് സം​ഭ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
ക​ർ​ഷ​ക​രു​ടെ ന​ഷ്ടം ല​ഘൂ​ക​രി​ക​രി​ക്കു​ന്ന​തി​ന് മി​ല്ലു​ട​മ​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്കും. നെ​ല്ലു​സം​ഭ​ര​ണം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ, ചാ​ക്കു​ക​ൾ എ​ന്നി​വ മി​ല്ലു​ട​മ​ക​ൾ ക്ര​മീ​ക​രി​ക്കും.
ഇ​ത്ത​ര​ത്തി​ൽ സം​ഭ​രി​ക്കു​ന്ന നെ​ല്ല് സ​മ​യ​ബ​ന്ധി​ത​മാ​യി സം​സ്ക്ക​രി​ക്കു​ന്ന​തി​നു​ള്ള ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യ്ക്കു മു​ന്പ് ഉ​മി ക​ള​ഞ്ഞ് അ​രി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി മി​ല്ലു​ട​മ​ക​ൾ​ക്ക് സ​പ്ലൈ​കോ ന​ൽ​കും.
നെ​ല്ല്,അ​രി എ​ന്നി​വ സൂ​ക്ഷി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ ഗോ​ഡൗ​ണു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ അ​നു​മ​തി​യും സ​പ്ലൈ​കോ ന​ൽ​കും.