ജി​ല്ല​യി​ൽ ദുരിതാശ്വാസ ക്യാന്പ് ഒരെണ്ണം
Tuesday, October 19, 2021 12:29 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ നി​ല​വി​ൽ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ദു​രി​താ​ശ്വാ​സ ക്യാ​ന്പാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
പൊ​റ്റ​ശ്ശേ​രി ഹോ​ളി​ഫാ​മി​ലി കോ​ണ്‍​വെ​ന്‍റ് യു​പി സ്കൂ​ളി​ൽ തു​റ​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ നി​ല​വി​ൽ 75 പേ​രാ​ണു​ള്ള​ത്. ഇ​തി​ൽ 20 പു​രു​ഷന്മാ​രും 25 സ്ത്രീ​ക​ളും 30 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.
പാ​ന്പ​ൻ​തോ​ട്, വെ​ള്ള​ത്തോ​ട് എ​സ്ടി കോ​ള​നി​യി​ലെ 27 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ നെ​ൽ​കൃ​ഷി ഉ​ൾ​പ്പെ​ടെ 2455.76 ഹെ​ക്ട​ർ കൃ​ഷി നാ​ശ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
കൂ​ടാ​തെ, ര​ണ്ട് റോ​ഡു​ക​ൾ പൂ​ർ​ണ്ണ​മാ​യി ത​ക​ർ​ന്നു. 19 റോ​ഡു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ട് സം​ഭ​വി​ച്ചു.