വിനോദ സഞ്ചാരികള്‌ക്കു നിയന്ത്രണം
Monday, October 18, 2021 12:35 AM IST
നെന്മാ​റ : വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.
സം​സ്ഥാ​ന​ത്തെ വി​വി​ധ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്നാ​ണ് നെ​ല്ലി​യാ​ന്പ​തി​യി​ൽ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി യാ​ത്ര നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
ത​ദ്ദേ​ശീ​യ​ര​ല്ലാ​ത്ത​വ​രെ പോ​ത്തു​ണ്ടി വ​നം ചെ​ക്ക്പോ​സ്റ്റി​ൽ നി​ന്ന് വ​ന​മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര നി​രോ​ധി​ച്ചി​രു​ന്നു.
ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​ർ വ​ന്നെ​ങ്കി​ലും പോ​ത്തു​ണ്ടി ചെ​ക്ക്പോ​സ്റ്റി​ൽ നി​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ മ​ട​ക്കി​യ​യ​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം ഏ​റെ വൈ​കി​യാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​രോ​ധ​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.
ഇ​ത് അ​റി​യാ​തെ​യാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കാ​യി എ​ത്തി​യ​ത്.
ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ നെ​ല്ലി​യാ​ന്പ​തി മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യി കാ​ട്ടു​ചോ​ല​ക​ളി​ൽ നീ​രൊ​ഴു​ക്ക് വ​ർ​ദ്ധി​ച്ചു. ഗ​താ​ഗ​ത​ത​ട​സ്‌​സ​വും മ​ഴ​ക്കെ​ടു​തി​യും ഇ​ന്ന​ലെ രാ​ത്രി 9 വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.