കാട്ടുപന്നിയെ വെടിവച്ചു കൊന്നു
Monday, September 27, 2021 11:24 PM IST
തി​രു​വി​ല്വാ​മ​ല: മ​ലേ​ശ​മം​ഗ​ലം കോ​ട്ടാ​ട്ടു​പ​റ​ന്പി​ൽ കൃ​ഷ്ണ​കു​മാ​റി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു. വ​ട​ക്കാ​ഞ്ചേ​രി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജി.​ ധ​നി​ക്ക്‌ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ വെ​ടി​വ​ച്ച് വീ​ഴ്ത്തി​യ​ത്.
കാ​ട്ടി​ൽ​നി​ന്നും നാ​ട്ടി​ലി​റ​ങ്ങി ജ​ന​ങ്ങ​ളു​ടെ ജീ​വ​നും കൃ​ഷി​ക്കും നാ​ശം വ​രു​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലാ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി മ​ലേ​ശ​മം​ഗ​ലം ഭാ​ഗ​ത്ത് ക്യാ​ന്പ് ഷെ​ഡി​ൽ ത​ങ്ങി ഉ​ദ്യോ​ഗ​സ്ഥ​ർ പ​ന്നി​യെ വെ​ടി​വ​ച്ച​ത്.
വെ​ടി​വ​യ്ക്കു​ന്ന​തി​നാ​യി വ​നം എം ​പാ​ന​ൽ ചെ​യ്ത ഇ.​എം.​റെ​നീ​ഷ് എ​ന്ന​യാ​ളാ​ണ് വെ​ടി​വ​ച്ചു​വീ​ഴ്ത്തി​യ​ത്. സം​ഘ​ത്തി​ൽ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഗ്രേ​ഡ് പി.​ വി​നോ​ദ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​പി.​ ശി​വ​ദാ​സ്, സി.​ടി.​ ജ​യേ​ഷ്, വാ​ച്ച​ർ വി.​കെ.​ ബാ​ല​ൻ എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും മാ​യ​ന്നൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക്യാ​ന്പ് ചെ​യ്യു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.