റേ​ഷ​ൻക​ട മാ​റ്റു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം
Saturday, September 25, 2021 12:30 AM IST
വ​ട​ക്ക​ഞ്ചേ​രി: റേ​ഷ​ൻക​ട മാ​റ്റു​ന്ന​തി​നെ​തി​രെ ശ​ങ്ക​രം​ക​ണ്ണം തോ​ട്ടി​ൽ കാ​ർ​ഡു​ട​മ​ക​ളു​ടെ പ്ര​തി​ഷേ​ധം. അ​ര​നൂ​റ്റാ​ണ്ടാ​യി ശ​ങ്ക​രം ക​ണ്ണം​തോ​ട്ടി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന റേ​ഷ​ൻ​ക​ട ചി​ല പാ​ർ​ട്ടി താ​ല്പ​ര്യ​ങ്ങ​ൾ​ക്കാ​യി ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള മേ​രി​ഗി​രി​യി​ലേ​ക്കു മാ​റ്റു​ന്ന​തി​നെ​തി​രെ​യാ​ണ് റേ​ഷ​ൻ ക​ട​ക്കു മു​ന്നി​ൽ സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള നി​ര​വ​ധി പേ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. 600 കാ​ർ​ഡു​ട​മ​ക​ളു​ള്ള റേ​ഷ​ൻ​ക​ട​യി​ൽ നൂ​റോ​ളം പേ​ർ മാ​ത്ര​മാ​ണ് മേ​രി​ഗി​രി ഭാ​ഗ​ത്തു​ള്ള​ത്.
500 പേ​രും റേ​ഷ​ൻ ക​ട​യു​ടെ അ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളാ​യ ശ​ങ്ക​രം​ക​ണ്ണം​തോ​ട്, ചു​വ​ട്ടു​പാ​ടം, പൊ​ത്ത​പാ​റ, ച​ക്കു​ണ്ട്, വാ​ളു​വ​ച്ച​പാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഉ​ള്ള​വ​രാ​ണ്. നി​ല​വി​ലെ റേ​ഷ​ൻ ക​ട​ക്ക് സു​ര​ക്ഷ കു​റ​വാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ​ത്രെ റേ​ഷ​ൻ ക​ട മാ​റ്റു​ന്ന​ത്. ഇ​തി​നാ​യി റേ​ഷ​ൻ​ക​ട​യി​ൽ മോ​ഷ​ണ നാ​ട​ക​വും ഉ​ണ്ടാ​ക്കി​യി​രു​ന്ന​താ​യി കാ​ർ​ഡു​ട​മ​ക​ൾ ആ​രോ​പി​ച്ചു.
റേ​ഷ​ൻ ക​ട ന​ട​ത്തി​പ്പു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ട മാ​റ്റു​ന്ന​തി​നും സ​മ്മ​ർ​ദ്ദം ന​ട​ക്കു​ന്ന​ത​താ​യി പ​റ​യു​ന്നു. പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്മ വാ​ർ​ഡ് മെ​ന്പ​ർ അ​ന്പി​ളി മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ മെ​ന്പ​ർ എ.​ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റി​ട്ട​യേ​ർ​ഡ് ഹെ​ഡ്മാ​സ്റ്റ​ർ പി. ​ജെ. ജോ​സ് പ്ര​സം​ഗി​ച്ചു. ത്രേ​സ്യ, റെ​ജി​ൻ, ജോ​ർ​ജ്, ഷാ​ജി, മ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. താ​ലൂ​ക്ക്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർമാ​ർ​ക്കു ന​ൽ​കി​യി​ട്ടു​ള്ള പ​രാ​തി​യി​ൽ അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് കാ​ർ​ഡു​ട​മ​ക​ൾ പ​റ​ഞ്ഞു.