ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത്: 3.96 കോ​ടി​യു​ടെ ക​ടാ​ശ്വാ​സം
Saturday, September 25, 2021 12:30 AM IST
പാലക്കാട്: ജി​ല്ല​യി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സം​സ്ഥാ​ന ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ ക​ടാ​ശ്വാ​സ​മാ​യി ആ​കെ അ​നു​വ​ദി​ച്ച​ത് 3,96,03,150 കോ​ടി രൂ​പ.
ര​ണ്ടാം ദി​ന​മാ​യ ഇന്നലെ 301 കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ 282 പേ​ർ​ക്ക് ക​ടാ​ശ്വാ​സം അ​നു​വ​ദി​ച്ചു. ഇ​തു​പ്ര​കാ​രം 1,66,31,750 രൂ​പ സ​ർ​ക്കാ​ർ ക​ടാ​ശ്വാ​സ​മാ​യി ബാ​ങ്കു​ക​ൾ​ക്കു ന​ൽ​കും.
2014 മാ​ർ​ച്ച് 31 വ​രെ​യു​ള്ള അ​പേ​ക്ഷ​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത്. സം​സ്ഥാ​ന ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന അ​ദാ​ല​ത്തി​ൽ ആ​കെ 602 കേ​സു​ക​ൾ പ​രി​ഗ​ണി​ച്ചു.
ഇ​തി​ൽ 509 കേ​സു​ക​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ടാ​ശ്വാ​സം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ബാ​ക്കി​യു​ള്ള​വ​യി​ൽ പി​ന്നീ​ട് പ​രി​ഗ​ണ​ന​യ്ക്കാ​യി മാ​റ്റി വ​ച്ച​തും സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച കാ​ലാ​വ​ധി​ക്കു മു​ൻ​പു​ള്ള​വ​യും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. ആ​ദ്യ​ദി​നം 2,29,71, 400 രൂ​പ​യാ​ണ് ക​ടാ​ശ്വാ​സ​മാ​യി അ​നു​വ​ദി​ച്ച​ത്.
ക​ർ​ഷ​ക​ർ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ നി​ന്നെ​ടു​ത്ത തു​ക​യു​ടെ പ​ലി​ശ ഒ​ഴി​വാ​ക്കി പ​കു​തി​യോ​ളം തു​ക സ​ർ​ക്കാ​രും, ബാ​ക്കി തു​ക ആ​റു​മാ​സ​ത്തി​ന​കം ക​ർ​ഷ​ക​രും ബാ​ങ്കു​ക​ളി​ൽ തി​രി​ച്ച​ട​ക്കേ​ണ്ട രീ​തി​യി​ലാ​ണ് ക​ടാ​ശ്വാ​സം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഗ​വ. ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ചാ​മു​ണ്ണി, ജോ​സ് പാ​ല​ത്തി​നാ​ൽ, ഇ​സ്മ​യി​ൽ, ദി​ന​ക​ര​ൻ, ജോ​ണ്‍ കു​ട്ടി പ​ങ്കെ​ടു​ത്തു.