നൂ​റു ശ​ത​മാ​നം വാ​ക്സി​നേ​ഷ​ൻ, ല​ക്ഷ്യ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി അ​ഗ​ളി സി​എ​ച്ച്സി
Saturday, September 25, 2021 12:30 AM IST
അ​ഗ​ളി: കി​ട​പ്പു രോ​ഗി​ക​ൾ​ക്കും മ​റ്റു ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി നൂ​റു ശ​ത​മാ​നം വാ​ക്സി​നേ​ഷ​ൻ ഉ​റ​പ്പാ​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ്അ​ഗ​ളി ക​മ്യു​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ. സി​എ​ച്ച്സി യു​ടെ കീ​ഴി​ൽ ചി​റ്റൂ​ർ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റ പ​രി​ധി​യി​ലു​ള്ള മേ​ട്ടു​വ​ഴി സാ​രം​ഗ് മ​ല​യി​ലെ​ത്തി​യാ​ണ് മൊ​ബൈ​ൽ ടീം ​ഇ​ന്ന​ലെ വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചി​റ്റൂ​ർ പോ​ത്തു​പ്പാ​ടി എ​ന്നി​വ​ട​ങ്ങി​ളി​ലെ​ത്തി വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യി​രു​ന്നു. അ​ഗ​ളി സി​എ​ച്ച്സി അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ ഡോ. ​മ​രി​യ നേ​തൃ​ത്വം ന​ൽ​കി. പ്രീ​ത ജെഎച്ച്ഐ, സി​സ്റ്റ​ർ എ​ൽ​സി, പാ​ലി​യേ​റ്റീ​വ് ന​ഴ്സ് ഹ​സീ​ന, ജെ​പി​എ​ച്ച് എ​ൻ. നീ​തു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വ​രും ദി​വ​സ​ങ്ങ​ളി​ലും കി​ട​പ്പു രോ​ഗി​ക​ൾ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ ന​ൽ​ക​ൽ പ്ര​ക്രി​യ തു​ട​രു​മെ​ന്നും ഈ ​മാ​സ​ത്തി​നു​ള്ളി​ൽ ഏ​ല്ലാ​വ​ർ​ക്കും ഒ​രു ഡോ​സ് വാ​ക്സി​നേ​ഷ​നെ​ങ്കി​ലും ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ജൂ​ഡ് ജോ​സ് തോം​പ്സ​ണ്‍ അ​റി​യി​ച്ചു.