വി​ജ​യോ​ത്സ​വ​വും ലാ​പ് ടോ​പ്പു​ക​ളു​ടെ വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു
Saturday, September 25, 2021 12:28 AM IST
പാ​ല​ക്കാ​ട്: ഗ​വ: മോ​യ​ൻ മോ​ഡ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്ക്കൂ​ളി​ലെ ഈ ​വ​ർ​ഷ​ത്തെ വി​ജ​യോ​ത്സ​വം വി.​കെ .ശ്രീ​ക​ണ്ഠ​ൻ എംപി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സം ന​ട​ന്ന പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ 156 കു​ട്ടി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് എംപി ഫ​ണ്ടി​ൽ നി​ന്നും ല​ഭി​ച്ച 5 ല​ക്ഷം രൂ​പ കൊ​ണ്ട് വാ​ങ്ങി​യ ലാ​പ് ടോ​പ്പു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും എംപി നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യാ അ​ജ​യ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പൽ ഇ​ൻ ചാ​ർ​ജ് ലി​സി.​പി.​ജോ​സ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു. പിടിഎ പ്ര​സി​ഡ​ന്‍റ് ജി​സ ജോ​മോ​ൻ, സു​മ​തി സു​രേ​ഷ്, മു​ൻ പ്രി​ൻ​സി​പ്പ​ൽ അ​നി​ൽ.​പി ,ഹെ​ഡ്മി​സ്ട്ര​സ്മാ​രാ​യ വി.​നി​ർ​മ്മ​ല , കെ.​ടി ഉ​ഷ , എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​അ​ജ​യ​ൻ ച​ട​ങ്ങി​ൽ ന​ന്ദി പ​റ​ഞ്ഞു.