എ​ഴു​ന്നള്ള​ത്തിനു ശേഷം സഹ്യപുത്രൻമാർക്കു വീ​ണ്ടും നി​ളയി​ൽ നീ​രാ​ട്ട്
Saturday, September 25, 2021 12:28 AM IST
ഒ​റ്റ​പ്പാ​ലം: എ​ഴു​ന്ന​ള്ള​ത്താ​ന​ന്ത​രം സ​ഹ്യ​പു​ത്ര​ൻ​മാ​ർ​ക്കു വീ​ണ്ടും നി​ളാന​ദി​യി​ൽ നീ​രാ​ട്ട്. നീ​ണ്ട കാ​ല​ത്തെ ഇ​ട​വേ​ളയ്​ക്കു ശേ​ഷ​മാ​ണ് ഗ​ജ​വീ​ര​ൻ​മാ​ർ എ​ഴു​ന്നള്ള​ത്താ​ന​ന്ത​ര​മു​ള്ള നീ​രാ​ട്ട് ന​ട​ത്തി​യ​ത്. വി​ല്വാ​മ​ല​യി​ൽ നി​റ​മാ​ല​ ഉത്സ​വം ക​ഴി​ഞ്ഞെ​ത്തി​യ ഗ​ജ​വീ​ര​ൻ​മാ​ർ മ​തി​മ​റ​ന്നു ല​ക്കി​ടി ത​ട​യ​ണ​യ്ക്ക് സ​മീ​പം ജ​ല​ശ​യ​നം ന​ട​ത്തി. പൂ​ര​ങ്ങ​ളു​ടേ​യും വേ​ല​ക​ളു​ടേ​യും നാ​ടാ​യ വ​ള്ളു​വ​നാ​ട്ടി​ൽ തി​രു​വി​ല്വാ​മ​ല നി​റ​മാ​ല​ഉത്സ​വ​ത്തോ​ടു​കൂ​ടി​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​വു​ന്ന​ത്.

ഉ​ത്സ​വ എ​ഴു​ന്ന​ള്ളി​പ്പു​ക​ളു​ടെ ഇ​ട​വേ​ള​ക​ളി​ലെ പു​ഴ​നീ​രാ​ട്ട് ഗ​ജ​വീ​ര​ൻ​മാ​ർ​ക്കെ​ന്നും ഹ​ര​മാ​ണ്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ദു​രി​ത​കാ​ലം നി​രോ​ധ​നം ചു​മ​ത്തി​യ വേ​ല​യും പൂ​ര​വും എ​ഴു​ന്ന​ള്ളി​പ്പു​ക​ളും പു​ന​ർ​ജ​നി​ക്കൊ​രു​ങ്ങു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് തി​രു​വി​ല്വാ​മ​ല​യി​ൽ നി​റ​മാ​ല​യും കൊ​ട്ടും വാ​ദ്യ​വും എ​ഴു​ന്ന​ള്ള​ത്തു​മെ​ല്ലാ​മാ​യി ന​ട​ന്ന​ത്. ഇ​തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങു​ന്പോ​ഴാ​ണ് ഇ​ന്ന​ലെ രാ​വി​ലെ നീ​ണ്ട വി​രാ​മ​ങ്ങ​ൾ​ക്കുശേ​ഷ​മു​ള്ള ഗ​ജ​സ്നാ​നം ന​ട​ന്ന​ത്. എ​ഴു​ന്ന​ള്ള​ത്തി​ന്‍റെ ആ​ല​സ്യ​മെ​ല്ലാം മ​റ​ന്ന് നി​ള​യു​ടെ നീ​ർ​ത​ട്ടി​ൽ ഗ​ജ​വീ​ര​ൻ​മാ​ർ ശ​യ​നം ന​ട​ത്തി. നാ​ളു​ക​ൾ​ക്കുശേ​ഷ​മു​ള്ള പാ​പ്പാ​ൻ​മാ​രു​ടെ ച​കി​രിമ​ണ്ട പ്ര​യോ​ഗ​ത്തി​ൽ അ​ഴു​ക്കും മെ​ഴു​ക്കും ക​ള​ഞ്ഞു. തി​രി​ഞ്ഞും മ​റി​ഞ്ഞു​മു​ള്ള കി​ട​പ്പി​ൽ മ​നംനി​റ​ച്ച് തു​ന്പി​ക്കൈയാ​ൽ വെ​ള്ളം​ചീ​റ്റി നി​ർ​വൃ​തി കൊ​ണ്ടു.

ഇ​ട​വേ​ള ക​ഴി​ഞ്ഞു​ള്ള നീ​രാ​ട്ടാ​യ​തി​നാ​ൽ പാ​പ്പാ​ൻ​മാ​രും ഗ​ജ​കു​സൃ​തി​ക​ൾ​ക്ക് അ​നു​മ​തി​യേ​കി. നി​ളാ​ന​ദി​യി​ലെ നീ​രാ​ട്ട് ഗ​ജ​വീ​ര​ൻ​മാ​ർ​ക്കെ​ന്നും ഉ​ത്സാ​ഹം പ​ക​രു​ന്ന അ​നു​ഭ​വ​മാ​ണ്. ഹോ​സു​പ​യോ​ഗി​ച്ചു​ള്ള ഇ​ത്തി​രി വെ​ള്ള​ത്തി​ൽ ദേ​ഹം ന​ന​യ്ക്കു​ന്ന പ​തി​വാ​ണ് ഇ​ത്ര​നാ​ളും ആ​ന​ക​ൾ​ക്കു​ണ്ടാ​യി​രു​ന്ന​ത്.

ല​ക്കി​ടി ത​ട​യ​ണ​യ്ക്കു സ​മീ​പം മ​തിതീ​രെ വെ​ള്ള​ത്തി​ൽ കി​ട​ന്ന് അ​ക​വും പു​റ​വും ത​ണു​പ്പി​ച്ച് കൊ​തിതീ​രെ വെ​ള്ള​വും കു​ടി​ച്ച് നി​ള​യി​ൽനി​ന്നും ഗ​ജ​വീ​ര​ൻ​മാ​ർ മ​ട​ങ്ങി​യ​തു നി​റ​ഞ്ഞ മ​ന​സോടെ​യാ​ണ്.