ഒറ്റപ്പാലം താ​ലൂ​ക്ക് ആശു​പ​ത്രി​യി​ൽ അ​ന്പ​ത് ല​ക്ഷം രൂ​പയുടെ ആ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​ന​ങ്ങൾ
Friday, September 24, 2021 12:10 AM IST
ഒ​റ്റ​പ്പാ​ലം: അ​ന്പ​ത് ല​ക്ഷം രൂ​പ ചി​ല​വി​ൽ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ആ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കെ.​പ്രേം​കു​മാ​ർ എം​എ​ൽ​എ നി​ർ​വ്വ​ഹി​ച്ചു. ചി​കി​ത്സാ​രം​ഗ​ത്ത് ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഇ​നി മു​ത​ലു​ണ്ടാ​വു​ക. ബ്രോ​ങ്കോ​സ് കോ​പ്പി, ലേ​ബ​ർ സ്യൂ​ട്ട്, അ​ൾ​ട്രാ സൗ​ണ്ട് സ്കാ​നി​ങ് തു​ട​ങ്ങി​യ​വ​യ്ക്കാ​യി 45 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വു​വ​രു​ന്ന ആ​ധു​നി​ക ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ സ​ജ്ജ​മാ​ക്കി​യ​ത്.
മോ​ർ​ച്ച​റി​യി​ൽ അ​ഞ്ച് മൃ​ത​ദേ​ഹം​വ​രെ സൂ​ക്ഷി​ക്കാ​വു​ന്ന ഫ്രീ​സ​ർ സം​വി​ധാ​ന​വും പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി ദേ​ശീ​യാ​രോ​ഗ്യ​ദൗ​ത്യം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 15 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് അ​ൾ​ട്രാ സൗ​ണ്ട് സ്കാ​നിം​ഗ് സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്. നി​ല​വി​ൽ അ​ൾ​ട്രാ സൗ​ണ്ട് സ്കാ​നിം​ഗ് ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ളെ സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ലേ​ക്ക​യ​ച്ച് പ​രി​ശോ​ധി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
ഇ​തി​ന് 750 രൂ​പ​മു​ത​ൽ 1200 രൂ​പ​വ​രെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ചെ​ല​വു​വ​രു​ന്നു​ണ്ട്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ തു​ക​യു​ടെ പ​കു​തി​മാ​ത്ര​മേ ചെ​ല​വ് വ​രൂ ഏ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ശ്വാ​സ​കോ​ശ അ​ർ​ബു​ദ​മു​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​മാ​ണ് ബ്രോ​ങ്കോ​സ്കോ​പ്പി.
ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യു​ടെ 10 ല​ക്ഷം രൂ​പ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് യ​ന്ത്രം സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഒ​ന്ന​ര വ​ർ​ഷം മു​ന്പു​ത​ന്നെ യ​ന്ത്രം സ്ഥാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും കോ​വി​ഡ് സാ​ഹ​ച​ര്യം വ​ന്ന​തോ​ടെ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​പ്പി​ച്ച് തു​ട​ങ്ങി​യി​രു​ന്നി​ല്ല. പ്ര​സ​വ​മു​റി​യി​ലേ​ക്കാ​യാ​ണ് ലേ​ബ​ർ സ്യൂ​ട്ട് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. നി​ല​വി​ൽ സ്റ്റീ​ൽ കി​ട​ക്ക​യി​ലാ​ണ് പ്ര​സ​വ ചി​കി​ത്സ​യ്ക്കാ​യി രോ​ഗി​ക​ളെ കി​ട​ത്തി​യി​രു​ന്ന​ത്.
ഇ​തി​നു​പ​ക​രം ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ കി​ട​ക്ക​യാ​ണ് ലേ​ബ​ർ സ്യൂ​ട്ട്. ഡോ.​കെ.​പി.​എ​സ് മേ​നോ​ന്‍റെ കു​ടും​ബ​മാ​ണ് താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് ഇ​ത് സം​ഭാ​വ​ന ചെ​യ്ത​ത്. താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ മോ​ർ​ച്ച​റി​യി​ൽ ഇ​തു​വ​രെ ഒ​രു മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​നി അ​ഞ്ച് മൃ​ത​ദേ​ഹ​ങ്ങ​ൾ​വ​രെ സൂ​ക്ഷി​ക്കാ​വു​ന്ന ഫ്രീ​സ​റു​ക​ളും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ത​ക​രാ​റാ​യി കി​ട​ന്നി​രു​ന്ന ര​ണ്ടെ​ണ്ണം ന​ന്നാ​ക്കു​ക​യും ര​ണ്ടെ​ണ്ണം ന​ഗ​ര​സ​ഭാ ഫ​ണ്ടി​ൽ വാ​ങ്ങു​ക​യും ചെ​യ്താ​ണ് അ​ഞ്ച് ഫ്രീ​സ​റു​ക​ൾ ഒ​രു​ക്കി​യ​ത്. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം കെ.​പ്രേം​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​ജാ​ന​കി​ദേ​വി അ​ധ്യ​ക്ഷ​യാ​യി.
ഉ​പാ​ധ്യ​ക്ഷ​ൻ കെ.​രാ​ജേ​ഷ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ടി.​ജി.​നി​ഷാ​ദ്, സെ​ക്ര​ട്ട​റി കെ.​ആ​ർ. ശ്രീ​ല​ത, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് വേ​ലു​മ​ണി, കൗ​ണ്‍​സി​ല​ർ ക​ല്യാ​ണി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ എ​ൻ​ഡോ​സ്കോ​പ്പി യ​ന്ത്ര​സം​വി​ധാ​ന​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.