അ​ടു​ക്ക​ള​ക​ൾ തി​രി​ച്ചുപി​ടി​ക്കാ​ൻ അ​ടു​പ്പു​ കൂ​ട്ടി​യ​വ​ർ​ക്ക് വി​റ​കി​ന്‍റെ തീ​വി​ല തി​രി​ച്ച​ടി
Friday, September 24, 2021 12:10 AM IST
ഒ​റ്റ​പ്പാ​ലം: അ​ടു​ക്ക​ള​ക​ൾ തി​രി​ച്ച് പി​ടി​ക്കാ​ൻ അ​ടു​പ്പു​കൂ​ട്ടി​യ​വ​ർ​ക്ക് വി​റ​കി​ന്‍റെ തീ​വി​ല തി​രി​ച്ച​ടി. പാ​ച​ക വാ​ത​ക​ത്തി​ന് തീ ​വി​ല​യാ​യ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് വി​റ​കി​നെ ആ​ശ്ര​യി​ക്കാ​ൻ പ​ല​രും തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ഇ​വി​ടെ​യും ര​ക്ഷ​യി​ല്ലെന്നാ​ണ് വീ​ട്ട​മ്മ​മാ​രു​ടെ പ​രാ​തി.
പാ​ച​ക വാ​ത​ക വി​ല ക​യ​റ്റ​ത്തി​ന്‍റെ സാ​ധ്യ​ത മു​ത​ലെ​ടു​ത്ത് വി​റ​കി​ൽ ലാ​ഭം കൊ​യ്യു​ക​യാ​ണ് വി​റ​കു ക​ച്ച​വ​ട​ക്കാ​ർ. 10 കി​ലോ ചെ​റി​യ വി​റ​ക് ക​ഷ്ണ​ങ്ങ​ൾ​ക്ക് നേ​ര​ത്തെ 60 രൂ​പ​യാ​യി​രു​ന്നു വി​ല​യെ​ങ്കി​ൽ ഇ​പ്പോ​ഴ​ത് 75 മു​ത​ൽ 100 രൂ​പ​വ​രെ​യാ​ണ്. മ​ര​ക്ക​ഷ്ണ​ങ്ങ​ൾ വെ​ട്ടി ചെ​റു​താ​ക്കു​ന്ന​തി​നു​ള്ള കൂ​ലി​കൂ​ടി​യ​താ​ണ് വി​റ​കി​ന് വി​ല​കൂ​ടാ​നു​ള്ള കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന് മു​റി​ച്ചെ​ടു​ക്കാ​ൻ മ​രം കി​ട്ടാ​ത്ത​തും പ്ര​ശ്ന​മാ​ണ്. പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യെ​ത്തു​ട​ർ​ന്ന് അ​ടു​പ്പി​നെ ആ​ശ്ര​യി​ച്ചി​രു​ന്ന ഹോ​ട്ട​ൽ ന​ട​ത്തി​പ്പു​കാ​ർ​ക്കും വീ​ട്ട​മ്മ​മാ​ർ​ക്കു​മാ​ണ് വി​ല​വ​ർ​ധ​ന തി​രി​ച്ച​ടി​യാ​യ​ത്. പു​ളി വി​റ​കി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​ർ. തീ ​പി​ടി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ ചൂ​ട് കി​ട്ടാ​നും പു​ളി​മ​ര​മാ​ണ് കൂ​ടു​ത​ൽ ഗു​ണ​ക​രം.
സാ​ധാ​ര​ണ വീ​ട്ടു​കാ​ർ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത് തീ​പ്പെ​ട്ടി ക​ന്പ​നി​ക​ളി​ൽ നി​ന്നു​ള്ള ക​ട്ട​ക​ളും തോ​ലു​മാ​ണ്. എ​ന്നാ​ൽ ഇ​തി​നും വി​ല കൂ​ടി. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ഒ​രു​വ​ണ്ടി ക​ട്ട​യ്ക്ക് 500 രൂ​പ മു​ത​ൽ 700 വ​രെ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന് അ​തി​ന് 800 മു​ത​ൽ 1200 രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പാ​ച​ക​വാ​ത​ക​ത്തി​നൊ​പ്പം വി​റ​ക് വി​ല​വ​ർ​ധ​ന പ്ര​ശ്ന​മാ​യി​ട്ടു​ണ്ട്. ശ്മ​ശാ​ന​ങ്ങ​ളും പാ​യ​സ​നി​ർ​മാ​ണ ക​ന്പ​നി​ക​ളു​മാ​ണ് ഇ​പ്പോ​ൾ കാ​ര്യ​മാ​യി വി​റ​ക് വാ​ങ്ങു​ന്ന​ത്. മാ​വ്, ക​ഴ​ണി, പ​ല​വ​ക മ​ര​ങ്ങ​ളാ​യി വി​ൽ​ക്കു​ന്ന​വ​യ്ക്കും വി​ല​കൂ​ടി. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ഉ​ണ​ങ്ങി​യ വി​റ​ക് ല​ഭി​ക്കാ​നും ബു​ദ്ധി​മു​ട്ടാ​ണ്. പ​ല വീ​ടു​ക​ളി​ൽ നി​ന്നും വി​റ​ക​ടു​പ്പു​ക​ൾ ഒ​ഴി​വാ​ക്കി​യി​രു​ന്നെ​ങ്കി​ലും പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന വീ​ണ്ടും അ​ടു​പ്പു​ക​ൾ ക​ത്താ​ൻ കാ​ര​ണ​മാ​യി.
കോ​വി​ഡ് കാ​ല​ത്ത് ക​ല്യാ​ണ​ങ്ങ​ളും ചൂ​ള​ക​ളും അ​ന്പ​ല​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളു​മെ​ല്ലാം കു​റ​ഞ്ഞ​തോ​ടെ വി​റ​കു ക​ച്ച​വ​ട​ക്കാ​ർ​ക്ക് ന​ഷ്ട​മാ​യി. നേ​ര​ത്തെ മാ​സ​ത്തി​ൽ 25 ട​ണ്‍ വി​റ​ക് വി​റ്റി​രു​ന്ന സ്ഥാ​ന​ത്ത് അ​ഞ്ച് ട​ണ്‍ വി​റ​ക് മാ​ത്ര​മാ​ണ് കോ​വി​ഡ് കാ​ല​ത്ത് വി​റ്റു​പോ​യി​രു​ന്ന​ത്. ഇ​തി​നൊ​പ്പം വി​റ​കു​വെ​ട്ടാ​ൻ ആ​ളു​ക​ൾ കൂ​ലി​കൂ​ട്ടു​ക​യും ചെ​യ്ത​തോ​ടെ വി​റ​കി​ന്‍റെ വി​ല​യു​യ​ർ​ന്നു. യ​ന്ത്ര​ത്തി​ൽ വി​റ​ക് വെ​ട്ടാ​ൻ 550 മു​ത​ൽ 700 രൂ​പ​വ​രെ​യാ​ണ് ചെ​ല​വ്. ആ​ളു​ക​ൾ​ക്കാ​ണെ​ങ്കി​ൽ 1,000 മു​ത​ൽ 1,200 രൂ​പ​വ​രെ​യാ​ണ് ചെ​ല​വ്. അ​തേ​സ​മ​യം പാ​ച​ക വാ​ത​ക വി​ല കു​ത്ത​നെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ല്ലൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളും പ​ഴ​യ മാ​തൃ​ക​യി​ലു​ള്ള വി​റ​ക​ടു​പ്പു​ക​ളി​ലേ​ക്ക് തി​രി​ഞ്ഞി​ട്ടു​ണ്ട്.
ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ സ്ത്രീ​ക​ൾ കൂ​ട്ട​മാ​യി പ​റ​ന്പു​ക​ളി​ലും എ​സ്റ്റേ​റ്റു​ക​ളി​ലും വീ​ണു​കി​ട​ക്കു​ന്ന മ​ര​ങ്ങ​ൾ വെ​ട്ടി കീ​റി ക​ത്തി​ക്കാ​ൻ പാ​ക​ത്തി​നാ​ക്കി പാ​ച​കം ചെ​യ്യാ​നും തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ലെ ​പോ​ലെ വി​റ​കു​ണ്ടാ​ക്കാ​ൻ പോ​കു​ന്ന സ്ത്രീ​ക​ൾ പ​തി​വുകാ​ഴ്ച​യാ​യി മാ​റി​യി​ട്ടു​ണ്ട്.