ഓ​ണ​ത്തി​നൊ​രു വാ​ഴ​ക്കു​ല പ​ദ്ധ​തി​ തു​ട​ങ്ങി
Friday, September 24, 2021 12:10 AM IST
ഒ​റ്റ​പ്പാ​ലം: അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ കൂ​ന​ൻ​മ​ല​യി​ൽ എ​ല്ലാ വീ​ട്ടി​ലും ഓ​ണ​ത്തി​നൊ​രു വാ​ഴ​ക്കു​ല പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടാം വാ​ർ​ഡി​ലാ​ണ് ഓ​ണ​ത്തി​നൊ​രു വാ​ഴ​ക്കു​ല​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​നം കെ.​കെ.​പ്രേം​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡി​നെ 9 ക്ല​സ്റ്റ​റു​ക​ളാ​ക്കി തി​രി​ച്ചു നാ​ൽപ്പതോ​ളം വ​രു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ഗു​ണ​മേന്മയു​ള്ള 3 നേ​ന്ത്ര​വാ​ഴ​ക​ന്നു​ക​ൾ വാ​ർ​ഡി​ലെ 528 വീ​ടു​ക​ളി​ലും എ​ത്തി​ച്ചു.
അ​സു​ഖം മൂ​ല​മോ വാ​ർ​ദ്ധ​ക്യ സ​ഹ​ജ​മാ​യ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​വ​രോ ഉ​ണ്ടെ​ങ്കി​ൽ വാ​ഴ​ക​ന്നു​ക​ൾ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ വ​ച്ച് കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കൂ​ട്ടാ​യ്മ​യി​ലേ​ക്ക് പി.​വി.​അ​ച്ച്യു​ത വാ​ര്യ​ർ മാ​സ്റ്റ​ർ ന​ൽ​കി​യ വാ​ഴ​ക്ക​ന്നു​ക​ൾ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ എ​ൻ.​അ​ച്യു​താ​ന​ന്ദ​ൻ മാ​സ്റ്റ​ർ ഏ​റ്റു​വാ​ങ്ങി. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വാ​ർ​ഡ് മെ​ന്പ​ർ കെ.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി ഹ​രി​കൃ​ഷ്ണ​ൻ, സി.​സി രാ​ജ​ൻ. കെ.​കെ ശി​വ​ശ​ങ്ക​ര​ൻ, എ​സ്.​സ​ഞ്ജീ​വ്, പി.​പി ​ഹ​രി​ദാ​സ് പ്ര​സം​ഗി​ച്ചു. സി​ബി​എ​സ്‌​സി പ​ത്താം ക്ലാ​സ്‌​ പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ വൺ നേ​ടി​യ എ​സ്.​സി​ദ്ധാ​ർ​ത്ഥി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.