ഞാ​റ് ന​ടീ​ൽ ഉ​ത്സ​വം ന​ട​ത്തി
Friday, September 24, 2021 12:10 AM IST
മ​ണ്ണാ​ർ​ക്കാ​ട് : അ​ല​ന​ല്ലൂ​ർ സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഞാ​റ് ന​ടീ​ൽ ഉ​ത്സ​വം ന​ട​ത്തി. മു​ൻ എം​എ​ൽ​എ​യും കെ​ടി​ഡി​സി ചെ​യ​ർ​മാ​നു​മാ​യ പി.​കെ ശ​ശി ഞാ​റ് ന​ടീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​എ.​സു​ദ​ർ​ശ​ന കു​മാ​ർ, ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​മു​ഹ​മ്മ​ദ്, കെ.​സി.​അ​നു, സു​രേ​ഷ് കു​മാ​ർ, അ​ബ്ദു​ൾ ക​രീം, ക​മ​ലം, ശാ​ലി​നി, പ​ഞ്ചാ​യ​ത്ത് അം​ഗം മു​സ്ത​ഫ, ബ്ലോ​ക്ക് മെ​ന്പ​ർ മ​ധു മാ​സ്റ്റ​ർ, അ​ബ്ദു​ൾ സ​ലീം, കോ​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ജോ​ർ​ജ് മാ​ത്യു, കോ​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് ഡ​യ​റ​ക്ട​ർ ക​രു​ണ​ൻ മാ​സ്റ്റ​ർ, അ​നി​യ​ൻ മാ​സ്റ്റ​ർ, സെ​ക്ര​ട്ട​റി മ​നോ​ജ്, ബാ​ങ്ക് അ​സി.​സെ​ക്ര​ട്ട​റി ജ​യ​കൃ​ഷ്ണ​ൾ, ടോ​മി തോ​മ​സ്, അ​നി​ൽ, വേ​ലാ​യു​ധ​ൻ അ​ല​ന​ല്ലൂ​ർ കൃ​ഷി ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ സ​ഹ​കാ​രി​ക​ൾ, ബാ​ങ്ക് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ചൂണ്ട​യി​ൽ സ​തീ​ശ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 2.5 ഏ​ക്ക​ർ സ്ഥ​ല​ത്ത് ആ​ണ് നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​ത്.
സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി പ​ഞ്ചാ​യ​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കി കാ​ർ​ഷി​കോ​ൽ​പ്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത കൈ​വ​രി​ക്കു​ക​യാ​ണ് പ​ദ്ധ​തി കൊ​ണ്ട് ല​ക്ഷ്യം വെ​യ്ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഉ​ത്സ​വ സീ​സ​ണി​ൽ ബാ​ങ്ക് ഉ​ല്പാ​ദി​പ്പി​ച്ച പ​ച്ച​ക്ക​റി​ക​ളാ​ണ് ഉ​ത്സ​വ ച​ന്ത​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്ത​ത്. പ​രി​പാ​ടി​ക്ക് സെ​ക്ര​ട്ട​റി പി.​ശ്രീ​നി​വാ​സ​ൻ സ്വാ​ഗ​ത​വും ഡ​യ​റ​ക്ട​ർ സു​രേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.