പാലക്കാട് സ്മോ​ൾ ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് ക​ന്പ​നി വാ​ർ​ഷി​ക യോ​ഗം ചേ​ർ​ന്നു
Friday, September 24, 2021 12:10 AM IST
പാ​ല​ക്കാ​ട്: സ്മോ​ൾ ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് ക​ന്പ​നി​യു​ടെ 22 മ​ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യോ​ഗം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​ബി​നു മോ​ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. കെ. ​ശാ​ന്ത​കു​മാ​രി എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
മീ​ൻ​വ​ല്ലം, പാ​ല​ക്കു​ഴി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ, മീ​ൻ​വ​ല്ലം ടെ​യി​ൽ റൈ​സ് മൈ​ക്രോ പ​ദ്ധ​തി പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്തു. 4.5 മെ​ഗാ​വാ​ട്ട് പ്ര​വ​ർ​ത്ത​ന​ശേ​ഷി​യും 10.5 ദ​ശ​ല​ക്ഷം വൈ​ദ്യു​തി ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള കൂ​ടം ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഡി.​പി.​ആ​ർ. പു​ന​രാ​വി​ഷ്ക​രി​ക്കാ​ൻ കെഎ​സ്ഇ​ബി ലി​മി​റ്റ​ഡി​നെ ഏ​ൽ​പ്പി​ച്ച​താ​യി കെ. ​ബി​നു​മോ​ൾ അ​റി​യി​ച്ചു. മീ​ൻ​വ​ല്ലം പ​ദ്ധ​തി​യി​ലേ​ക്കു​ള്ള പാ​ല​ത്തി​ന് ആ​വ​ശ്യ​മു​ള്ള സ്ഥ​ലം വ​നം വ​കു​പ്പി​ൽ നി​ന്നും ല​ഭ്യ​മാ​യ മു​റ​യ്ക്ക് ആ​വ​ശ്യ​മാ​യ തു​ക എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും വ​രു​ത്താ​മെ​ന്ന് കെ. ​ശാ​ന്ത​കു​മാ​രി എം​എ​ൽ​എ അ​റി​യി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ൽ സി.​കെ ചാ​മു​ണ്ണി, എം. ​രാ​മ​ൻ​കു​ട്ടി, എ​ൻ. പ​ത്മ​രാ​ജ​ൻ, സി,​എ​സ് അ​ന​ഘ ല​ക്ഷ്മി എ​ന്നി​വ​ർ സം​സാ​രി​ച്ചു.