സ്വ​കാ​ര്യ ബ​സു​ക​ളി​ൽ വ്യാ​ജ ഡീ​സ​ൽ നി​റ​യ്ക്കു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​ർ പി​ടി​യി​ൽ
Friday, September 24, 2021 12:08 AM IST
പാ​ല​ക്കാ​ട്: സ്വ​കാ​ര്യ ബ​സു​ക​ളി​ൽ വ്യാ​ജ ഡീ​സ​ൽ നി​റ​ക്കു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​ർ പി​ടി​യി​ൽ. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ന​ക​ത്ത് നി​ർ​ത്തി​യി​ട്ട പെ​രി​ന്ത​ൽ​മ​ണ്ണ, മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്ക്് സ​ർ​വീ​സ് ന​ട​ത്തു​ന്ന മൂ​ന്ന് സ്വ​കാ​ര്യ ബ​സു​ക​ളി​ൽ വ്യാ​ജ ഡീ​സ​ൽ നി​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് നോ​ർ​ത്ത് പോ​ലീ​സ് ജീ​വ​ന​ക്കാ​രെ​യും ബ​സു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
ബ​സി​ന​ക​ത്ത് പ്ര​ത്യേ​ക ക​ന്നാ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ്യാ​ജ ഡീ​സ​ൽ നി​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ത്രി​ക്കാ​ല പ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്ന സി ​ഐ​യും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.
ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കൊ​ണ്ടോ​ട്ടി​ക്കാ​ര​നാ​യ ഫൈ​സ​ൽ എ​ന്ന ബ​സു​ട​മ​യാ​ണ് മാ​യം ക​ല​ർ​ന്ന ഡീ​സ​ൽ ക​യ​റ്റി വി​ടു​ന്ന​തെ​ന്ന് മൊ​ഴി ന​ൽ​കി.
ഡീ​സ​ൽ പ​രി​ശോ​ധി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് നോ​ർ​ത്ത് പോ​ലീ​സ് അ​റി​യി​ച്ചു.