ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത്; ആ​ദ്യ​ദി​നം അ​നു​വ​ദി​ച്ച​ത് 2.29 കോ​ടി രൂ​പ
Friday, September 24, 2021 12:08 AM IST
പാലക്കാട്: ജി​ല്ല​യി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ ന​ട​ത്തു​ന്ന അ​ദാ​ല​ത്തി​ൽ ആ​ദ്യ​ദി​ന​മാ​യ ഇ​ന്നലെ 227 പേ​ർ​ക്ക് ക​ടാ​ശ്വാ​സം അ​നു​വ​ദി​ച്ചു.
ആ​കെ 301 അ​പേ​ക്ഷ​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. 2014 മാ​ർ​ച്ച് 31 വ​രെ​യു​ള്ള അ​പേ​ക്ഷ​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത്. ഇ​തു​പ്ര​കാ​രം 2,29,71,400 രൂ​പ സ​ർ​ക്കാ​ർ ക​ടാ​ശ്വാ​സ​മാ​യി ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കും.
അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ​ക​ർ​ക്കും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​ര​ത്തെ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. അ​ദാ​ല​ത്ത് ഇന്നും തു​ട​രും. ഗ​വ. ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ സം​സ്ഥാ​ന ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം മാ​ത്യു, ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ചാ​മു​ണ്ണി, ജോ​സ് പാ​ല​ത്തി​നാ​ൽ, ഇ​സ്മ​യി​ൽ, കെ.​ജി.​ര​വി, ദി​ന​ക​ര​ൻ, ജോ​ണ്‍ കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.