സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ​വും സ്വീ​ക​ര​ണ​വും ന​ൽ​കി
Thursday, September 23, 2021 12:13 AM IST
പാ​ല​ക്കാ​ട്: കെ​പി​സി​സി ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​ൻ​മ​ന്ത്രി​യു​മാ​യ വി.​സി ക​ബീ​ർ മാ​സ്റ്റ​ർ ന​യി​ക്കു​ന്ന ബാ​പ്പു​ജി​യു​ടെ കാ​ൽ​പാ​ടു​ക​ളി​ലൂ​ടെ​ ഗാ​ന്ധി​സ്മൃ​തി​യാ​ത്ര ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ക​ണ്ണൂ​രി​ലെ പ​യ്യ​ന്നൂ​രി​ൽ നി​ന്നും ആ​രം​ഭി​ക്കും.
കേ​ര​ള​ത്തി​ൽ അ​ഞ്ച് പ്രാ​വ​ശ്യ​ങ്ങ​ളി​ലാ​യി നാ​ൽ​പ​ത്തി​യ​ഞ്ച് ദി​വ​സ​ങ്ങ​ളി​ൽ നൂ​റ്റി​നാ​ൽ​പ്പ​ത്തി​യേ​ഴ് സ്ഥ​ല​ങ്ങ​ളി​ൽ ഗാ​ന്ധി​ജി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം അ​തേ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ് യാ​ത്ര ന​ട​ത്തു​ന്ന​ത്. യാ​ത്ര ഒ​ക്ടോ​ബ​ർ 5,6 തി​യ്യ​തി​ക​ളി​ലാ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്.
പ​രി​പാ​ടി​യു​ടെ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ക്ക​ലും, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​പ്പ​ന് സ്വീ​ക​ര​ണ യോ​ഗ​വും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​സി ക​ബീ​ർ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ് മു​ര​ളീ​ധ​ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​നാ​യി. കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​ബാ​ല​ഗോ​പാ​ൽ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​രാ​മ​ച​ന്ദ്ര​ൻ, ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബൈ​ജു വ​ട​ക്കും​പു​റം, മു​ണ്ടൂ​ർ രാ​ജ​ൻ, പി.​സ്വാ​മി​നാ​ഥ​ൻ, അ​സീ​സ് മാ​സ്റ്റ​ർ, എം.​ബാ​ല​കൃ​ഷ്ണ​ൻ, സ​ണ്ണി ഏ​ടൂ​ർ​പ്ലാ​ക്കീ​ഴി​ൽ, അ​ഡ്വ.​വി.​ഷ​ണ്‍​മു​ഖാ​ന​ന്ദ​ൻ, കെ.​ഗി​രീ​ഷ്കു​മാ​ർ, വി.​മോ​ഹ​ന​ൻ, പു​രു​ഷോ​ത്ത​മ​ൻ പി​രാ​യി​രി, ഷാ​ഹി​ദ് ആ​ല​ത്തൂ​ർ, ആ​കാ​ശ് കു​ഴ​ൽ​മ​ന്ദം, പി.​കെ.​ജ്യോ​തി​പ്ര​സാ​ദ് പ്ര​സം​ഗി​ച്ചു.